Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]
തടയുന്നതുപ്പോലെ...അവന്‍ ചുമ്മാ ചിരിച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി..വിനുവിന് അത്ഭുതം കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി...ആകാശത്ത് നക്ഷത്രങ്ങള്‍ എല്ലാം ചുവന്ന നിറത്തിലാണ്..മാത്രമല്ല...അവയെല്ലാം ഒരു ദിശയില്‍ വരിവരിയായി നില്‍ക്കുന്നു.... വിനു വീണ്ടും വീണ്ടും അവയെ നോക്കി..അതുവരെ ഇല്ലാതിരുന്ന ചന്ദ്രന്‍ ആ നക്ഷത്രങ്ങളുടെ അറ്റത്തായി , അര്‍ദ്ധ ചന്ദ്ര രൂപത്തില്‍ നില്‍ക്കുന്നു...വിനുവിന് ഈ കാഴ്ചകള്‍ എല്ലാം തന്നെ ആദ്യമാണ്...എന്താണ് ഇങ്ങനെ ...ഇന്ന് വല്ല പ്രതിഭാസവും ആകാശത്ത് നടക്കുന്നുണ്ടോ..ഹേയ് അങ്ങനെ ആരും പറഞ്ഞു കേട്ടില്ലല്ലോ..പിന്നെ എന്താ ഇങ്ങനെ..ചേ മൊബൈല്‍ എടുത്തായിരുന്നെങ്കില്‍ ഒരു പക്ഷെ എനിക്കിതു ഷൂട്ട് ചെയ്യാമായിരുന്നു... അത് ചിന്തിച്ചപ്പോള്‍ പക്ഷെ ഒറ്റയടിക്ക് അവയെല്ലാം അപ്രത്യക്ഷമായി...വിനുവിന്‍റെ മനസില്‍ സങ്കടം നിറഞ്ഞു...അവന്‍ കണ്ണുകള്‍ താഴേക്കു തന്നെ നോക്കി...ആ മയില്‍ അപ്പോളും അവിടെ തന്നെ നില്‍ക്കുകയാണ്..ഇത് എന്താ ഇതുവരെ പോകാത്തെ...പക്ഷെ ആ ആകാശ കാഴ്ചകള്‍...അവന്‍ വീണ്ടും നോക്കി....ഇല്ല അതവിടെ ഇല്ല...വിനുവിന് വല്ലാത്തൊരു സങ്കടം മനസില്‍ നിറഞ്ഞു...അല്ല താന്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്...തന്‍റെ ലക്‌ഷ്യം ആ അറക്കകത്തു കയറുക എന്നതല്ലേ..അവിടെ എന്താണ് നടന്നതെന്ന് അറിയണ്ടേ.... ഇവിടെ ഇങ്ങനെ നിന്നാല്‍ എങ്ങനെയാ ...ആ സമയം കൊണ്ട് പക്ഷെ വിനു ഹോസ്റ്റലില്‍ ഇരിക്കുന്ന തന്‍റെതല്ലാത ആ ബാഗിനെ കുറിച്ച് മറന്നിരുന്നു...അവന്‍ മുന്നോട്ടു നടന്നു...കിഴക്ക് ഭാഗത്തുള്ള ആ മരത്തിന്‍റെ അടുത്താണല്ലോ താക്കോല്‍...താന്‍ ഇന്ന് തിരിച്ചിറങ്ങാന്‍ നേരം അതവിടെ കൊണ്ട് വച്ചതല്ലേ... അങ്ങോട്ടേക്ക് തന്നെ ആണു അപ്പോള്‍ പോകേണ്ടത്,..ഇതെന്താ ഞാന്‍ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് അങ്ങ് പോയാല്‍ പോരെ എനിക്ക്...വിനു സ്വയം ചിന്തിച്ചു കൊണ്ട് വീണ്ടും മുകളിലേക്ക് നോക്കി..അവന്‍റെ മുഖം വിടര്‍ന്നു..ദെ ആ നക്ഷത്രങ്ങളും ചന്ദ്രനും വീണ്ടും വന്നിരിക്കുന്നു....അവയുടെ ആകൃതി എന്താണ്
💬 Comments
View all comments