0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 699

അതിനെ സൂചിപ്പിക്കുന്നത്.. അല്ല അവര്‍ എനിക്ക് പോകാനുള്ള വഴി പറഞ്ഞു തരുകയാണോ...അതെ...അത് തന്നെ ആണു...കാരണം ആ നക്ഷത്രങ്ങള്‍ എല്ലാം തന്നെ ഒരേ നിരയിലാണ് കൂടാതെ ആ അര്‍ദ്ധ ചന്ദ്രന്‍ അതിനു മുന്‍പിലായി ഒരു ആരോ മാര്‍ക്ക് പോലെ കാണുന്നു...ഇതെന്താ ഗൂഗിള്‍ മാപ്പ് ആണോ...വിനുവിന് ചിരി പൊട്ടി..അവനൊപ്പം ആ തമാശയില്‍ പങ്കു ചെര്‍ന്നതുപ്പോലെ ചെറു മന്ദ മാരുതന്‍ അവനെ തലോടി കൊണ്ട് എങ്ങോ മറഞ്ഞുപ്പോയി.. എനിക്ക് പക്ഷെ ആ കിഴക്കേ അറ്റത്തേക്കുള്ള വഴി അറിയാമല്ലോ പിന്നെ എന്തിനാണ് വഴി കാണിക്കുന്നത് ..വിനു ആരോടെന്നിലാതെ ചോദിച്ചു...അപ്പോള്‍ ആ നക്ഷത്രങ്ങള്‍ എല്ലാം തന്നെ ഒന്നുകൂടി മിന്നി തെളിഞ്ഞതായി അവനു തോന്നി...അല്ലങ്കില്‍ ഈ നക്ഷത്രങ്ങള്‍ പറയുന്ന വഴി പോയാലോ.. വേണോ...അത്രയും സമയം അവിടെ എന്താണ് തന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നത്‌ എന്ന് അറിയാന്‍ ആകാംക്ഷ പൂണ്ടു നിന്ന വിനു ഇതാ ഇപ്പോള്‍ മാനത്തു കണ്ട നക്ഷത്രങ്ങളെ നോക്കി നില്‍ക്കുന്നു...അവന്‍റെ മനസു അവനെ പുചിച്ചു..ഒന്ന് പോടാ ...അവന്‍ അവന്‍റെ മനസിനെ തിരിച്ചു പുചിച്ചു.. അവന്‍ ആ നക്ഷത്രങ്ങല്‍ക്കൊപ്പം തന്നെ നടക്കുവാന്‍ തീരുമാനിച്ചു...എന്തും വരട്ടെ..കുരുതിമലക്കാവിലമ്മ തുണയുണ്ട് എനിക്ക്,,,ഈ പ്രകൃതി ഒരു പക്ഷെ ചില നിമിത്തങ്ങള്‍ ആണെങ്കിലോ..എന്‍റെ ജീവിതത്തില്‍ നടക്കുന്ന ഈ ദുരൂഹതകള്‍ എന്താനെന്നതിനുള്ള ഉത്തരം ചിലപ്പോള്‍ ഇങ്ങനെ ആയിരിക്കും എനിക്ക് കിട്ടുന്നതെങ്കിലോ...പറയാന്‍ പറ്റില്ല ചില സിനിമകളില്‍ കണ്ടിട്ടിലെ..ചില നിമിത്തങ്ങള്‍ എല്ലാം...അപ്പോള്‍ അങ്ങനെ തന്നെ.. വിനു സ്വയം നിരൂപണങ്ങളും ആശയങ്ങളും നികത്തി വാദിച്ചുക്കൊണ്ട് ആ നക്ഷത്രങ്ങല്‍ക്കൊപ്പം തന്നെ നടക്കുവാന്‍ തീരുമാനിച്ചു മുന്നോട്ടു നടന്നു...അവന്‍ ആകാശത്തേക്ക് നോക്കി ആണു നടക്കുന്നത്..അവനറിയാതെ മുന്നില്‍ ഉള്ള വള്ളി പടര്‍പ്പുകള്‍ അല്‍പ്പം വശങ്ങളിലേക്ക് മാറി

💬 Comments

View all comments