0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 718

അറ ...അതാണ്‌ അവിടം എന്നതും വിനുവിന് മനസിലായി.. മദ്ധ്യത്തിലായി ചെറുവലിപ്പത്തില്‍ ഉള്ള ഒരു പീടമുണ്ടായിരുന്നു അതില്‍ നാല് വിളക്കുകളും അതിനു നടുക്കായി ഒരു ചുവന്ന കുടവും അത് ചുവന്ന പട്ടു കൊണ്ട് മൂടപ്പെട്ടതായും വിനു കണ്ടു... അവന്‍ ആ നാല് വിളക്കുകളും കത്തിച്ചു..അവിടമാകെ പ്രകാശം പരന്നു..അവന്‍ ചുറ്റും നോക്കി...ചരിഞ്ഞ രൂപത്തിലുള്ള ഒരു അറയാനത്...ഇവിടെ ഇനി എന്താണോ ആവോ...ഈ കുടം തുറക്കണോ..വേണ്ട..ഇനിയും അബദ്ധങ്ങള്‍ വേണ്ട...ഇങ്ങോട്ടേക്കു ഇറങ്ങി പുറപ്പെട്ടത്‌ തന്നെ വലിയൊരു മണ്ടത്തരമാണ്... മനസില്‍ സ്വയം ശപിച്ചുക്കൊണ്ട് വിനു ആ അറയ്ക്കുള്ളില്‍ ഒന്ന് നടന്നു വീക്ഷിച്ചു..ഇല്ല ഇവിടെ പേടിക്കതക്കവണ്ണം ഒന്നുമില്ല....പിന്നെ എന്തിനാരിക്കും ഇവിടെ ഞാന്‍ എത്തിപ്പെട്ടത്....ദൈവമേ...ഈ ഒരു കുടം മാത്രമാണ് ഇവിടെ ഉള്ളത്... ഓരോന്നാലോചിച്ച് നിന്ന വിനുവിന്‍റെ കാതില്‍ ഒരു ശബ്ദം വന്നെത്തി..അതെ അതൊരു ചിലങ്കയുടെ ശബ്ദമാണ്..ഇനി സിനിമയില്‍ കാണുന്നപ്പോലെപ്രേതത്തിന്റെ പാദസ്വരം ആണോ...വിനു ഭയന്നുകൊണ്ട്‌ ഒന്നുകൂടി കാതോര്‍ത്തു...അല്ല...വെറുമൊരു പാദസ്വരം അല്ല...അതൊരു ചിലങ്കയുടെ ശബ്ദമാണ്..നൃത്തമാടുന്ന നടനത്തിന്റെ ചിലങ്ക..പക്ഷെ ആരെയും കാണുന്നുമില്ല... താന്‍ തള്ളി തുറന്ന ആ വലിയ വാതില്‍ വീണ്ടും അടഞ്ഞിരിക്കുന്നു..ഇതിനുള്ളില്‍ താന്‍ മാത്രമേ ഉള്ളു....ഒരു സംഗീത ഉപകരണത്തിന്‍റെ ശബ്ദം കേള്‍ക്കുന്നു...ഇടക്ക അല്ല മൃദംഗം തബലയുമുണ്ട്...വീണ....പുലങ്കുഴല്‍...ഇനി പുറത്തെവിടെയെങ്കിലും നൃത്തം നടക്കുന്നുണ്ടോ...അവിടെ നിന്നാകുമോ ശബ്ദം.. അതെ നൃത്തം തന്നെയാണ് ...അവനു പെട്ടന്ന് മണിച്ചിത്രത്താഴ് സിനിമ ആണു ഓര്‍മവന്നത്...ദൈവമേ നാഗവല്ലി വല്ലതും ആണോ...അവന്‍ ചുമരിനോട് ചേര്‍ന്ന് നിന്നുക്കൊണ്ട് അതിനെ ശ്രദ്ധിച്ചു...ആരൊക്കെയോ ചിരിക്കുന്നുണ്ട്...അടക്കി പിടിച്ചുള്ള സംസാരങ്ങളും കേള്‍ക്കാം....അവന്‍ വീണ്ടും ചുമരില്‍ ചെവി ചേര്‍ത്ത് വച്ചു... ആരൊക്കെയോ അടക്കി പിടിച്ചു നൃത്തത്തെ കുറിച്ച് പറയുകയാണ്‌ അല്ല നൃത്തം ചെയുന്ന ആളിന്‍റെ ശരീരത്തെ കുറിച്ചാണ് പറയുന്നത്...എന്താണവര്‍ പറയുന്നത്...ശെരിക്കും കേള്‍ക്കാന്‍

💬 Comments

View all comments