Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]
ചിലങ്ക ശബ്ദിച്ചു...വിനു അതിലേക്കു നോക്കി ..ഞാന്‍ അനക്കിയില്ലോ...വീണ്ടും ചിലങ്ക അവന്‍റെ കയില്‍ കിടന്നു ശബ്ദിച്ചു...അവന്‍ പേടിച്ചു ചിലങ്ക നിലത്തിട്ടു...അത് ശബ്ധിച്ചുക്കൊണ്ട് നിലത്തേക്ക് വീണു..വിനു പിന്നിലേക്ക് മാറി നിന്നു...അവിടേക്ക് മറ്റൊരു ചിലങ്ക കൂടി ആ കെട്ടികിടന്ന വെള്ളത്തിലൂടെ ഒഴുകിയെത്തി... ഒരു നിമഷം തളംകെട്ടികിടന്ന നിശബ്ധത...വിനു ആ ചിലങ്കകളില്‍ നിന്നും കണ്ണെടുക്കാതെ നോക്കി..പെട്ടന്ന് ആ ചിലങ്കകള്‍ വായുവില്‍ അല്‍പ്പം പൊങ്ങി കാലില്‍ കേട്ടുന്നപ്പോലെ വൃത്താകൃതിയില്‍ ആയി കാണപ്പെട്ടു...വീണ്ടും സംഗീത നാദങ്ങള്‍ കേട്ടു....വിനു ഭയന്നു..അവനെ വേണ്ടും ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി നൃത്ത ചുവടുകള്‍ വയ്ക്കുന്ന കാലില്‍ അണിയിച്ചപ്പോലെ ആ ചിലങ്കകള്‍ ഇളകിയടുവാന്‍ തുടങ്ങി അതിന്‍റെ ശബ്ദം ആ അറയില്‍ അലയടിച്ചു... കണ്ണുകള്‍ ഒന്നുകൂടി അടച്ചു തുറന്ന വിനുവിന് മുന്നില്‍ മനോഹരമായ വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ രണ്ടു കാലുകളും അതില്‍ ചിലങ്കകളും കണ്ട അവന്‍ വീണ്ടും ഞെട്ടി... ഭയന്നു വിറച്ചു...ആ കാലുകള്‍ മനോഹരമായ ചുവടുകള്‍ ആ സംഗീതത്തിനൊപ്പം വച്ചു... ഭയന്നു വിറച്ച വിനു വിയര്‍ത്തു കുളിച്ചു ..ആ അറയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ അവന്‍ പേടിച്ചു നിലവിളിച്ചു....അവന്‍ ആര്‍ത്തു കരഞ്ഞു..വീണ്ടും ചെവി പോത്തികൊണ്ട് അവന്‍ ആ അറയ്ക്കുള്ളില്‍ പാഞ്ഞു നടന്നു...അവന്‍ ഭയത്തിന്റെയും ക്ഷമയുടെയും നെല്ലിപ്പടിക കണ്ടു.. “നിര്‍ത്ത്...നിര്‍ത്താനല്ലേ പറഞ്ഞത്..” വിനു അലറിക്കൊണ്ട് പറഞ്ഞു..സംഗീതം നിലച്ചു..നൃത്തം ചെയ്ത കാലുകള്‍ എങ്ങോ പോയി മറഞ്ഞു...തെറിച്ചു വീണപ്പോലെ ആ ഒരു ചിലങ്ക അവന്‍റെ കൈയിലേക്ക് വന്നു... “പറ..ആരാണ് നീ...ഇനിയും വയ്യ എനിക്ക്..ചാകുന്നെങ്കില്‍ ഇവിടെ കിടന്നു ചാകട്ടെ...മടുത്തു എനിക്കിങ്ങനെ പേടിച്ചു ജീവിക്കാന്‍ വയ്യ...പറ...ആരാ നീ....ദൈര്യമുണ്ടെങ്കില്‍ മുന്നോട്ടു വാ..” ചീറി കൊണ്ട് കയില്‍ ഉള്ള ചിലങ്ക വലിയ ശബ്ധത്തില്‍ തന്റെ
💬 Comments
View all comments