0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 701

തെറ്റിയവനെപ്പോലെ വിനു അട്ടഹസിച്ചു ചിരിച്ചു...ആ അറ തുറക്കാനുള്ള താക്കോല്‍ കൂട്ടത്തിനായി അവന്‍ കിഴക്കേ അറ്റത്തേക് നടക്കാന്‍ ഒരുങ്ങിയപ്പോള്‍ അവന്‍റെ മുന്നിലേക്ക്‌ പെട്ടന്ന് ആ മയില്‍ വീണ്ടും വന്നു.. ഹാ നീ പിന്നേം തുടങ്ങിയോ...ദെ മയിലെ മയിലാനെന്നോന്നും ഞാന്‍ നോക്കൂല ചവിട്ടി കൂട്ടിക്കളയും....ഹാ..മാറങ്ങോട്ടു...എന്‍റെ കാര്യത്തില്‍ ഇന്ന് ഞാന്‍ ഒരു തീരുമാനമുണ്ടാക്കും.. വിനു വലിയ ശബ്ധത്തില്‍ മയിലിനെ നോക്കി അത് പറയുമ്പോള്‍ ആ മയില്‍ അവനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു....വിനു വീണ്ടും മുന്നോട്ടു നടക്കാന്‍ തുനിഞ്ഞപ്പോള്‍ ആ മയില്‍ വീണ്ടും മുന്നിലേക്ക്‌ വന്നു പക്ഷെ അതിനെ വക വക്കാതെ വിനു മുന്നിലേക്ക്‌ ഒരു സ്റ്റെപ് കൂടെ വച്ചതും പെടിചിരണ്ടു അവന്‍ പുറകിലോട്ടു ചാടി... അവന്‍ അല്‍പ്പം ഓടി ആ കെട്ടിടത്തിന്‍റെ സൈടിലേക്കു നിന്നു...എന്നിട്ട് മുന്നോട്ടു നോക്കി....അവന്‍ പോകാന്‍ തുനിഞ്ഞ വഴിയില്‍ ഫണം വിടര്‍ത്തി നല്ല വലുപ്പത്തില്‍ ഒരു നാഗം കിടക്കുന്നു....വിനു പേടിച്ചു വിയര്‍ത്തു,,,ദൈവമേ ഇതെന്തു പരീക്ഷണം..ഇതിനും വേണ്ടി ഞാന്‍ എന്താണ് ചെയ്തത്...അതും പറഞ്ഞു അവന്‍ വീണ്ടും മുകളിലേക്ക് നോക്കിയപ്പോള്‍ ദെ ആ നക്ഷത്രങ്ങള്‍ വീണ്ടും വന്നിരിക്കുന്നു...പക്ഷെ ഈ തവണ കിഴക്കേ വശത്തെക്കല്ല പകരം പടിഞ്ഞാറേ വശതെക്കാന് ദിശ കാണിച്ചിരിക്കുന്നത്.. നീ ഇങ്ങനെ തമാശ ആയി കാണല്ലേ വിനു ഇതിനെ..ആ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇങ്ങനെ അല്ലായിരുന്നല്ലോ നീ...ഇപ്പോള്‍ എന്താ നീ ഇങ്ങനെ തമാശ കാണിക്കുന്നേ...ആരോ അവന്‍റെ ഉള്ളില്‍ ഇരുന്നു സംസാരിക്കുനത് പോലെ തോന്നി വിനുവിന്...പെട്ടന്ന് എന്തൊക്കെയോ മനസില്‍ ഉറപ്പിച്ചപ്പോലെ വിനു വീണ്ടും മുന്നിലേക്ക്‌ വന്നപ്പോള്‍ അവന്‍റെ തീരുമാനം ശെരി വച്ചുക്കൊണ്ട് ആ രാത്രിയുടെ നിലാവെളിച്ചത്തില്‍ ആ മയില്‍ പീലി നിവര്‍ത്തി

💬 Comments

View all comments