0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 704

വിരിച്ചത് പോലെയുള ആ പാതയിലൂടെ മുന്നോട്ടു നടന്നു...അവന്‍ നടക്കും തോറും ആ മൂളല്‍ ശബ്ദം അടുത്തടുത്ത്‌ വന്നു,,,അതെ താന്‍ ശെരിയായ ദിശയില്‍ തന്നെ ആണു...പക്ഷെ മുന്നില്‍ ഒന്നും തന്നെ കാണുന്നില്ലാലോ...ദൈവമേ..കുരുതിമാലക്കാവിലമ്മേ കാത്തുക്കൊള്ളണെ... വിനു അല്‍പ്പം കൂടി മുന്നോട്ടു പോയി ഇപ്പോള്‍ ആ മൂളല്‍ ഒന്നുകൂടി വ്യക്തമായി കേള്‍ക്കാം..പക്ഷെ താന്‍ കേട്ട് പരിചയിച്ച പാട്ടുകള്‍ ഒന്നുമല്ല...കാടല്ലേ..ഇനി ആദിവാസികള്‍ വല്ലതും ആണോ...വിനുവിന്‍റെ മനസില്‍ ആകാംക്ഷ കൂടി വന്നു...ഒരു നാല് ചുവടുകള്‍ കൂടെ വച്ചതോടെ അവനെ വീണ്ടും ഭയപ്പെടുത്തിക്കൊണ്ട് അല്ലങ്കില്‍ അതുഭുതപ്പെടുതിക്കൊണ്ട് അവനു മുനിലെ വഴി തനിയെ വലതു വശത്തേക്ക് തിരിയുകയും അവനു മുന്നിലെ നേര്‍ വഴി കാടുകളാല്‍ മൂടപ്പെടുകയും ചെയ്തു... വിനു അല്‍പ്പ സമയം സ്ഥഭ്തമായി നിന്നു....മുന്നോട്ടു പോകാന്‍ ഒരു ഭയം പക്ഷെ മധുരമൂറുന്ന ആ ഗാനം...അതാരായിരിക്കും എന്നുള്ള ചിന്ത അവന്‍റെ കാലുകളെ മുന്നോട്ടു നടത്തി...അവന്‍ വീണ്ടും കുറച്ചധികം മുന്നോട്ടു നടന്നു...അടുത്ത ചുവടു വച്ചതും അവന്‍ വലിയൊരു ഗര്‍ത്തത്തിലേക്ക് വീഴ്പ്പെട്ടു... ഉരുണ്ടുക്കൊണ്ട് വിനു ആ ഗര്‍ത്തത്തിന്റെ വശങ്ങളിലൂടെ വീണുരുണ്ടു...അവനു എവിടെയും പിടിത്തങ്ങള്‍ കിട്ടിയില്ല,,,പല ശരീര ഭാഗങ്ങളിലും അവനു വേദനെയെറ്റു...അവന്‍ നിലവിളിക്കാന്‍ പോലും മറന്നുപ്പോയതുപ്പോലെ...പെട്ടന്ന് എന്തിലോ തട്ടി അവന്‍ നിന്നു...അല്‍പ്പസമയം അവിടെ തന്നെ കിടന്നു...പക്ഷെ ഇപ്പോള്‍ വെള്ളത്തിന്‍റെ ഓളങ്ങള്‍ അവനു നല്ല രീതിയില്‍ തന്നെ കേള്‍ക്കുന്നുണ്ട്..ഒന്നുറപ്പാണ്...താന്‍ അടുതെത്തി കഴിഞ്ഞിരിക്കുന്നു.. വിനു പതിയെ എഴുന്നേറ്റു..അവനു മുന്നില്‍ ഒരു ചെറു മതില്‍ അവന്‍ കണ്ടു..നിലാവ് അല്പം കൂടി കൂടിയോ..അല്പ്പമല്ല....ഇപ്പോള്‍ പകല്‍വെളിച്ചം പോലെയാണ്...നേരത്തെ അര്‍ദ്ധ ചന്ദ്രന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ പൂര്‍ണ ചന്ദ്രന്‍ ആണു..എന്താണ് ഇങ്ങനെ...ഓ അതിലും വലുത് സംഭവിക്കുന്നു...പിന്നെയാ ഇത്...വിനു മനസിലോര്‍ത്തുക്കൊണ്ട് പതിയെ ആ ചെറുമതില്‍

💬 Comments

View all comments