0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 260

അണിമംഗലത്തെ ചുടലക്കാവ് 6

Animangalathe Chudalakkavu Part 6 bY Achu Raj

Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 |


സുഹൃത്തുക്കളെ തിരക്കുകള്‍ ആണ് വൈകിയതിനു കാരണം...അഭിപ്രായ താളില്‍ അടുത്ത ഭാഗം എവിടെ എന്ന് നിങ്ങള്‍ ഒരിക്കല്‍ ആണ് ചോദിക്കുന്നത് എങ്കില്‍ ദിവസവും രാവിലയും വൈകിട്ടും ഇത് തന്നെ ചോദിച്ചുകൊണ്ട് എന്‍റെ വാമഭാഗം എനിക്ക് ചുറ്റും നടക്കുകയാണ്...ഇന്നിപ്പോള്‍ ഈ കഥ എഴുതി തീര്‍ക്കാന്‍ ഒരാഴ്ചത്തെ സമയം മാത്രം കല്‍പ്പിച്ചുകൊണ്ട് എന്നെ സ്നേഹത്തോടെ ശകാരിക്കും നെരേം കഥാ തന്തുക്കള്‍ എന്‍റെ മനസിലേക്ക് വീണ്ടും ഓടിയെത്തി...നിങ്ങളുടെയെല്ലാം സപ്പോര്‍ട്ടുകള്‍ തുടര്‍ന്നും പ്രതീക്ഷിച്ചു കൊണ്ട്...

വലിയ ശബ്ധത്തില്‍ അവനത് പറഞ്ഞു...ആ കണ്ണാടി കൂട്ടങ്ങള്‍ ചെറുതായൊന്നു അനങ്ങി....അവനിലേക്ക്‌ ആ ശബ്ദങ്ങള്‍ എല്ലാം വീണ്ടും വന്നത്തുന്നത് പോലെ അവനു തോന്നി...അവന്‍ ചുറ്റിലും നോക്കി.. “ശെരി ആക്ഞ്ഞ ആണെങ്കില്‍ ഞാന്‍ പറയാം..അല്ലാതെ എനിക്ക് വേറെ എന്ത് ചെയ്യാനാകും....” അത് പറഞ്ഞുകൊണ്ട് ആ ബിംഭത്തിലെ രൂപം പതിയെ അവനു നേരെ തിരിഞ്ഞു...ആ നഗ്ന രൂപം കണ്ടു അവന്‍ ഞെട്ടി വിറച്ചു പിന്നോട്ടാഞ്ഞു... അവന്‍ കണ്ണുകള്‍ അടച്ചു തുറന്നുകൊണ്ട് വീണ്ടും നോക്കി...അവനില്‍ എവിടെ നിന്നോ വീണ്ടും ഭയം പാഞ്ഞെത്തി...അത്രക്കും ഭയനാകമായിരുന്നു ആ രൂപം... നഗ്നയെങ്കിലും ആ സ്ത്രീ രൂപത്തിനു തലയില്ലായിരുന്നു പക്ഷെ കണ്ണുകള്‍ മാത്രം അവനു കാണാമായിരുന്നു ...ആ കണ്ണുകള്‍ അത്രയും രക്തം നിറഞ്ഞതായിരുന്നു...ആ ചുവപ്പിനിടയിലും ആ കണ്ണുകളിലെ ജ്വലിക്കുന്ന കോപം അവനു കാണാമായിരുന്നു...ഭയം വീണ്ടും വീണ്ടും അവനെ തളര്‍ത്തിക്കൊണ്ടിരുന്നു,,,,അവനില്‍ ചെറിയ കിതപ്പ് അനുഭവപ്പെട്ടു... “എന്തുപറ്റി ...നിങ്ങള്ക്ക് നേരെ തിരിയാന്‍ പറഞ്ഞത് നിങ്ങള്‍ തന്നെ അല്ലെ...ഇപ്പോള്‍ എന്തെ ഒന്നും തന്നെ പറയാനില്ലേ?” എവിടെ നിന്നാണ് ആ ശബ്ദങ്ങള്‍ വരുന്നത് എന്ന് പോലും അവനു മനസിലയായില്ല ....വിനു കണ്ണുകള്‍ കൂര്‍പ്പിച്ചു നോക്കി..ഇല്ല.. ആ രക്തം ജ്വലിക്കുന്ന കണ്ണുകള്‍ അല്ലാതെ ഒന്നും തന്നെ ആ മുഖത്തില്ല..പക്ഷ ഇടതൂര്‍ന്ന ആ മുടിയിഴകള്‍ അതെങ്ങനെ അവിടെ നില്‍ക്കുന്നു....ചിന്തകളുടെ മായാലോകം വീണ്ടും അവനില്‍ നിറഞ്ഞാടി... “എന്തെ ഞാന്‍ പറഞ്ഞപ്പോലെ എന്‍റെ നഗ്ന ശരീരം ആസ്വദിക്കുകയാണ് അല്ലെ” ആ രൂപം അങ്ങനെ ചോദിക്കുമ്പോള്‍ ആണ് വിനുവിന് ആ കാര്യം തന്നെ ഓര്‍മ വരുന്നത്...കുറുക്കന്‍ ചത്താലും കണ്ണ് .....ഒരു നിമിഷം അവന്‍റെ കണ്ണുകള്‍ ആ ശരീരത്തിലേക്ക് ഓടി നടന്നു....പക്ഷെ അവിടെ അവന്‍ കണ്ട കാഴ്ചകള്‍ അതിലും

💬 Comments

View all comments