0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 754

കണ്ടപ്പോള്‍ വിനു മനസില്‍ ഓര്‍ത്തതാണ് അത് പെട്ടന്ന് എന്തോ അവനു നേരെ പാഞ്ഞു വരുന്നതുപ്പോലെ തോന്നു വിനുവിന്.. വിനു പെട്ടന്ന് കണ്ണുകള്‍ തുറന്നു....അവനു മുന്നില്‍ കൂരിരുട്ടു മാത്രം...മുന്നില്‍ പുഷപങ്ങള്‍ ഇല്ല...എവിടെ അവള്‍ എവിടെ...വിനു ചുറ്റും നോക്കി...അവന്‍ ഒറ്റവിരലില്‍ നിന്നും കറങ്ങി..ഇല്ല....അവിടെങ്ങും അവളില്ല....അപ്പോള്‍ ...അവള്‍ പോയിരിക്കുന്നു...വിനുവിന് സങ്കടം സഹിക്കാവുന്നതിലും അധികമായിരുന്നു.. അതല്ലന്കിലും ഒരുപാട് സ്നേഹം തരുന്നവര്‍ പെട്ടന്ന് അത് അവസാനിപ്പിച്ചു നമ്മുടെ ജീവിതത്തിലേക്ക് ആരുമാല്ലാതവരെ പോലെ നമ്മളെ തനിച്ചാക്കി പോകുമ്പോള്‍ അതിന്‍റെ വേദന അനുഭവിച്ചവര്‍ക്കെ അറിയൂ... വിനുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു...അവന്‍ അവിടെ തന്നെ നിലത്തിരുന്നു ...ആ മുഖം പോലും കാണാന്‍ സാധിച്ചില്ല എങ്കിലും അവളോട്‌ തോന്നിയ പ്രണയം...ആയിഷ അവന്‍റെ മനസിന്‍റെ ഒരു കോണില്‍ പോലും ഉണ്ടായിരുന്നില്ല അപ്പോള്‍... അവന്‍റെ കണ്ണ് നീര്‍ തുള്ളികള്‍ കൊണ്ട് ആ മണ്‍ തരികള്‍ നനഞ്ഞു...അവനു അലറിക്കരയണം എന്നുപ്പോലും തോന്നിപ്പോയ നിമിഷങ്ങള്‍...അതിനു അനുവദിക്കാതെ അവനു മുന്നിലേക്ക്‌ ആ ചെറു പ്രാവ് പറന്നു വന്നു അവനെ തന്നെ നോക്കി....ആ പ്രാവിന്‍റെ ചെറു കുറുകല്‍ അവന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു..വിനു ഒരു നിമിഷം അതിനെ നോക്കി...അതിന്‍റെ ചുവന്ന കണ്ണുകള്‍ അവനോടു എന്തൊക്കെയോ പറയുന്നത് പോലെ .. അപ്പോളും പൂര്‍ണ ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയില്‍ തന്നെ മറഞ്ഞിരിക്കുകയായിരുന്നു....ആ പ്രാവ് വീണ്ടും കുറുകി കൊണ്ട് അവന്‍റെ അരികിലേക്ക് വന്നു....വിനു അതിനെ പതിയെ കൈകള്‍ കാണിച്ചപ്പോള്‍ ആ പ്രാവ് ഓടിവന്നു അവന്‍റെ കൈകളിലേക്ക് കയറി...അവന്‍ ചെറു പുഞ്ചിരിയോടെ നിറഞ്ഞ കണ്ണുകളോടെ അതിനെ കൈയില്‍ എടുത്തു... പ്രാവ് തന്‍റെ കൊക്ക് വച്ചു അവന്‍റെ കൈവെള്ളയില്‍ പതിയെ ചൊറിഞ്ഞു....വിനു തല ചെരിച്ചു കൊണ്ട് അതിനെ തന്നെ നോക്കി

💬 Comments

View all comments