0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 755

നിന്നു...ഒരു നിമിഷം അവനെ നോക്കിയാ പ്രാവ് അവനു നേരെ തിരിഞ്ഞു നിന്നു....ആ പ്രാവിന്‍ ചിറകിന്‍ അടിയിലായി അവന്‍ എന്തോ ചുരുട്ടി വച്ചത് പോലെ കണ്ടു വേഗത്തില്‍ തന്നെ അവനതു കൈകലാക്കി.... ചെറു കടലാസ് കഷണം ചുരുട്ടി വച്ചിരിക്കുന്നു...അവനതു നിവര്‍ത്തി നോക്കി... “മുന്നിലേക്ക് നാല് ചുവടു ..അവിടെ നിന്നും വലതു ഭാഗം കാണും മഞ്ഞ പുഷ്പത്തിന്‍ ചുവട്ടില്‍ നാലടി ആഴത്തില്‍ കുഴിക്കു” അത്രമാത്രം ആയിരുന്നു അതില്‍ എഴുതിയത് ...അവന്‍ ആശ്ചര്യത്തോടെ ആ പ്രാവിനെ നോക്കി...ആ പ്രാവ് അവന്‍റെ കൈയില്‍ വീണ്ടും കൊക്കുകൊണ്ട്‌ ഉരച്ചു...അവന്‍ ദൃതിയില്‍ എണീറ്റ്‌ കൊണ്ട് മുന്നോട്ടു നാല് ചുവടു നടന്നു...ആ പ്രാവ് അപ്പോള്‍ അവന്‍റെ ചുമലില്‍ തന്നെ ഉണ്ടായിരുന്നു.... നാലുച്ചുവട് വച്ചു വലതു വശം കണ്ട ആ പുഷപ്പത്തിന്‍ ചുവട്ടില്‍ അവന്‍ നാലടി കുഴുച്ചപ്പോള്‍ അവന്‍റെ കൈയില്‍ എന്തോ തടഞ്ഞു... അത് മറ്റൊരു വലിയ കടലാസ് തന്നെ പക്ഷെ അത് തുണികൊണ്ടുള്ള കടലാസ് പോലെ.... ഒരു റോള്‍ പോലെ ചുരിട്ടി വച്ചിരിക്കുന്നു അത് അഴിഞ്ഞു പോകാതിരിക്കാന്‍ ഒരു ചെറു കെട്ടും ഉണ്ട്.. വിനു വേഗത്തില്‍ അത് അഴിച്ചെടുത്തു..പക്ഷെ അന്ധകാരം അവനെ തോല്‍പ്പിച്ചു....അവന്‍ പല ദിക്കിലേക്കു ആ കടലാസ് വച്ചു നോക്കി കണ്ണില്‍ കുത്തിയാല്‍ പോലും അറിയാത്ത ഇരുട്ടില്‍ അവനു ഒന്നും തന്നെ കാണാന്‍ സാദിച്ചില്ല... അവനില്‍ വീണ്ടും നിരാശ പടര്‍ന്നു അവന്‍ മുകളിലേക്ക് നോക്കി പൊടുന്നനെ അവന്‍റെ ആ കടലാസില്‍ മാത്രം വെളിച്ചം വീശിക്കൊണ്ട് പൂര്‍ണ ചന്ദ്രന്‍ മേഘം വിട്ടു പുറത്തു വന്നു..അവന്‍ വേഗത്തില്‍ അതിന്‍റെ കെട്ടഴിച്ചു നോക്കി... അത്യാവശ്യം വലിയൊരു കടലാസ് തന്നെ ആയിരുന്നു...അതില്‍

💬 Comments

View all comments