0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 757

അവന്‍ സൂക്ഷിച്ചു നോക്കി...അവന്‍റെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു ഒപ്പം കണ്ണ് നീരും... അവളുടെ ആ അപൂര്‍ണമായ ചിത്രം..താന്‍ എങ്ങനെ ആണോ അവളെ കണ്ടത് അതുപോലെ തന്നെ ആയിരുന്നു ആ ചിത്രവും...അവന്‍റെ കണ്ണുകളില്‍ പ്രതീക്ഷയുടെ ചെറു കണികകള്‍ വിടര്‍ന്നു....ആ ചിത്രത്തെ അല്‍പ സമയം അവന്‍ നോക്കി നിന്നു...പിന്നീട് പ്രകൃതിയെ പ്രതീക്ഷയോടെ നോക്കി... “മുന്നോട്ടു പോകു” അവളുടെ ശബ്ദം ..വിനു ചുറ്റും ഓടി നടന്നു നോക്കി..അപ്പോളും ആ പ്രാവ് അവന്‍റെ ചുമലില്‍ തന്നെ ആയിരുന്നു.. “എവിടെ ..എവിടെയാണ് നീ.....എന്തിനാ എനിക്ക് മറഞ്ഞു നില്‍ക്കുന്നത്...മറ നീക്കി മുന്നിലേക്ക്‌ വരൂ...എനിക്ക് കാണാന്‍ തിടുക്കമായി...” വിനു ആ കാട് മുഴുവന്‍ ഓടി നടന്നുക്കൊണ്ട് പറഞ്ഞു...അവന്‍റെ കണ്ണില്‍ പ്രതീക്ഷയും മനസില്‍ ഒരുപാട് പ്രണയവും പൂത്തു വിടര്‍ന്ന സമയം ആയിരുന്നു അപ്പോള്‍... “ഇല്ല...ഇനി എനിക്കതിനു കഴിയില്ല...പക്ഷെ അങ്ങേക്ക് എന്നെ കണ്ടെത്താന്‍ എന്തായാലും കഴിയും” “എങ്ങനെ...നീ എവിടെയാണ് എന്നെങ്കിലും പറയു..ഈ ലോകത്തില്‍ എവിടെ ആണെകിലും ഞാന്‍ വന്നെത്തും” “ഉത്തരങ്ങള്‍ എല്ലാം അങ്ങ് തന്നെ കണ്ടു കഴിഞ്ഞിരിക്കുന്നു,,,ഇനിയും ഞാന്‍ എന്ത് പറയാന്‍....അങ്ങ് പാതി ജീവന്‍ തന്ന ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു ...അങ്ങയുടെ കൈ കൊണ്ട് ആ ചായാചിത്രം പൂര്‍ത്തിയാക്കുന്ന ദിവസതിനായ്....അങ്ങ് രചിച്ച ആ കവിത അണിമംഗലത്തെ അങ്ങയുടെ പള്ളിയറയില്‍ വീണമീട്ടുന്നതിനായി ഞാന്‍ കാത്തിരിക്കാം ...” “പക്ഷെ എനിക്ക് അങ്ങോട്ടേക്ക് വഴി...അത്,,,” “ചുമലില്‍ എല്ലാത്തിനും ഉള്ള ഉത്തരങ്ങള്‍...ചോദ്യങ്ങള്‍ അവളിലേക്ക്‌ മാത്രം...അങ്ങയുടെ നൂറു കാതം...എനിക്കുള്ള പുതു ജീവന്‍റെ തുടുപ്പിനായി...ആ പ്രണയത്തിനായി...അതില്‍ ആവോളം ആസ്വദിച്ചു പുണരാന്‍ വെമ്പുന്ന മനസുമായി അപൂര്‍ണമായ കവിത പോലെ ഞാന്‍ അവിടെ ..” അത്രയും പറഞ്ഞതും വീശിയടിച്ച വലിയ കാറ്റ്

💬 Comments

View all comments