0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 764

പച്ച നിറത്തില്‍ തിളങ്ങുന്ന കല്ലുകള്‍ കണ്ടപ്പോള്‍ വിനു കൊശവനെ നോക്കി...പെറുക്കി എടുക്കാന്‍ പറയുന്നപ്പോലെ കൊശവന്‍ ആഗ്യം കാണിച്ചു...വിനു അത് പോലെ ചെയ്തു...പെറുക്കി എടുത്ത കല്ലുകള്‍ അവന്‍ മുണ്ടിന്‍റെ തലക്കല്‍ കെട്ടി വച്ചു... ശ്വാസം നന്നേ എടുക്കാന്‍ പ്രയാസം തോന്നിയപ്പോള്‍ അവന്‍ മുങ്ങി നിവര്‍ന്നു..അപ്പോളേക്കും കൊശവന്‍ കരക്കു കയറി ഇരുന്നിരുന്നു...അവനെ കൊശവനെ നോക്കിയപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.. “ആദ്യ പരീക്ഷണം വിജയിച്ചു..പെറുക്കി എടുത്തത്‌ വലിച്ചെറിഞ്ഞുകൊള്ളൂ അത് വെറും കല്ലുകള്‍ മാത്രമാണ്..” വിനു താന്‍ പെറുക്കിയെടുത്ത കല്ലുകള്‍ വിശദമായി നോക്കി ശരിയാണ് അത് വെറും കല്ലുകള്‍ മാത്രമാണ്...അവന്‍ അത് ദേഷ്യത്തോടെ പുഴയിലേക്കെറിഞ്ഞു...കൊശവന് നേരെ ചെന്ന്.. “പറ...ഇതെനിക്കുള്ള പരീക്ഷണം ആണെന്ന് നിങ്ങള്ക്ക് എങ്ങനെ അറിയാം...അപ്പോള്‍ നിങ്ങള്ക്ക് എന്തൊക്കെയോ അറിയാം..പറ...” ശബ്ദം അല്‍പ്പം കനപ്പിച്ചാണ് വിനു അത് പറഞ്ഞത്...കാട്ടിലും ഓളങ്ങളിലും അവന്‍റെ ശബ്ദം പ്രകമ്പനം കൊണ്ടു....കാറ്റൊന്നു വീശിയകന്നു...കൊശവന്‍ ചുറ്റും നോക്കി. “സംസാരം പതുക്കെയാക്കു...കാടാണ്...നിയമം എല്ലാവര്ക്കും ബാധകമാണ്..മാത്രമല്ല ആപത്തുകള്‍ പതുങ്ങി ഇരിപ്പുണ്ട്...പരീക്ഷണങ്ങളും ...എനിക്ക് പറയാന്‍ ആയി ഒന്നുമില്ല...അറിയേണ്ടത് അണിമംഗലത്തെ കുറിച്ചാണെങ്കില്‍ എനിക്കത് പറയാന്‍ കഴിയില്ല പകരം കാഴ്ചകള്‍ നിങ്ങള്ക്ക് വ്യക്തമാക്കി തരും അതെല്ലാം” അയാളുടെ ശബ്ധത്തില്‍ ഭയം കലര്‍ന്നിരുന്നു ...ഈ വഴി തന്നെ ആണ് അയാളെ കൊണ്ട് സത്യം പറയിപ്പിക്കാന്‍ നല്ലത് എന്നത് വിനുവിന് മനസിലായി... “ശെരി എങ്കില്‍ കാഴ്ചകള്‍ കാണിച്ചു തരു..അറിയട്ടെ ഞാന്‍ അണിമങ്ങലത്തെ കുറിച്ച്...” വിനു വീണ്ടും ശബ്ദം കനപ്പിച്ചുകൊണ്ട് തന്നെ പറഞ്ഞു... “അയ്യോ പതുക്കെ പറയു..കാടാണ് ഞാന്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു...” കൊശവന്‍ ചുറ്റും നോക്കി..വിനുവില്‍ ഭയം ഉണ്ടെങ്കിലും അവന്‍ അത് മുഖത്ത് കാണിച്ചില്ല.. “കാഴ്ചകള്‍ എന്തെല്ലാം ആണ്

💬 Comments

View all comments