0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 763

എന്നോണം വിനു കൈകള്‍ ഒന്ന് കറക്കി വീശി... എന്നിട്ട് കണ്ണുകള്‍ മുറുകെ അടച്ചുകൊണ്ട്‌ അവന്‍ വെള്ളത്തിലേക്ക്‌ എടുത്തു ചാടി..ഐസിലേക്കു വീണപ്പോലെ ആയിരുന്നു അവനു അനുഭവപ്പെട്ട തണുപ്പ്...ഒന്ന് വിറച്ചപ്പോള്‍ അവന്‍ മുഴ്വനെ മുങ്ങാന്‍ മടിച്ചു നിന്നു...അതുകണ്ട കൊശവന്‍ ചിരിച്ചു... “മുങ്ങിക്കോ തണുപ്പ് മാറും....ഓര്‍മ്മകള്‍ തെളിയാന്‍ തല നല്ലപ്പോലെ തണുക്കുന്നത് നല്ലതാ...” അത് കേട്ടപ്പോള്‍ മറ്റൊന്നും നോക്കാതെ വിനു പുഴയില്‍ മുഴുവനെ മുങ്ങി....മുങ്ങി നിവര്‍ന്നു അവന്‍ ഒന്ന് ചിന്തിച്ചു...എന്തെങ്കിലും ഓര്മ വരുന്നുണ്ടോ..ഇല്ല...അവന്‍റെ മുഖഭാവം കണ്ട കൊശവന്‍ വീണ്ടും പൊട്ടിച്ചിരിച്ചു..അയാള്‍ തന്നെ പറ്റിച്ചതാണു എന്നത് അവനു ഉറപ്പായി...അവന്‍ തെല്ലരിശത്തോടെ കൊശവനെ നോക്കി... “നീന്താന്‍ അറിയുവോ” കുരുതി മലക്കാവ് കാട്ടില്‍ വളര്‍ന്ന എന്നോട്...അവന്‍ പുചിച്ചു ചിരിച്ചു.. “എങ്കില്‍ പുറകില്‍ നീന്തിക്കോ” അത് പറഞ്ഞു കൊശവന്‍ നീന്താന്‍ തുടങ്ങിയപ്പോള്‍ വിനു വേഗത്തില്‍ അയാള്‍ക്കൊപ്പം നീന്താന്‍ തുടങ്ങി..അല്പം വേഗത് കൂട്ടി അവന്‍ കൊശവന് മുന്നിലായി നീന്തി...കൊശവന്‍ അവനെ തന്നെ സസൂക്ഷം നോക്കി...ഒന്നുകൂടി മുങ്ങാ കുഴി ഇട്ടു നിവര്‍ന്ന വിനു അത്ഭുതത്തോടെ കൊശവന് നേരെ തിരിഞ്ഞു നോക്കി.. അത് പ്രതീക്ഷിച്ചപ്പോലെ കൊശവന്‍ വിനുവിനെ നോക്കി.. “കണ്ടത് വീണ്ടും കാണണം എങ്കില്‍ വീണ്ടും മുങ്ങണം” അത് പറഞ്ഞതും വിനു വീണ്ടും മുങ്ങാ കുഴി ഇട്ടു ...അവന്‍ ആ നീല ജലത്തില്‍ കണ്ണുകള്‍ തുറന്നു പിടിച്ചു..അപ്പോളേക്കും കൊശവനും അവനൊപ്പം മുങ്ങാ കുഴി ഇട്ടു വന്നു..അവനു നേരെ നോക്കി ചിരിച്ചു... വിനുവിന്‍റെ കാഴ്ചകള്‍ കണ്ണുകളെ സന്തോഷഭാരിതമാക്കി ....ചുവന്ന പവിഴപ്പുറ്റുകള്‍...അതില്‍ നിന്നും നിറയെ മത്സ്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു...ഇടയ്ക്കിടയ്ക്ക് ആ പവിഴ പുറ്റുകളില്‍ നിന്നും എന്തെല്ലാമോ ഉയര്‍ന്നു പൊങ്ങുന്നു...ആ പവിഴ പുറ്റുകള്‍ക്കിടയില്‍

💬 Comments

View all comments