0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 762

ചോദ്യത്തിനും അയാളില്‍ ഉത്തരം ചിരി മാത്രമായിരുന്നു.. “ദയവു ചെയ്തു എന്നെ ഇങ്ങനെ കളിയാക്കാതിരിക്കു...മറവി എന്നത് ആരുടേയും കുറ്റം അല്ല....അത് ആര്‍ക്കും സംഭവിക്കാം...ഇപ്പോള്‍ വഴികള്‍ എല്ലാം തന്നെ അറിയാം എന്ന് പറയുന്ന നിങ്ങള്ക്ക് പെട്ടന്ന് എല്ലാം മറന്നുപ്പോയാലോ എന്ത് സംഭവിക്കും അങ്ങനെ വന്നാല്‍..” അത് കേട്ടതും അയാള്‍ പെട്ടന്ന് നിന്നു എന്നിട്ട് അവനെ സൂക്ഷിച്ചു നോക്കി..പണി പാളിയോ ..അങ്ങനെ പറയണ്ടായിരുന്നു എന്ന് വിനുവിനു തോന്നി... “മറവി ഒന്നിന്‍റെയും ഒടുക്കമല്ല...ഓര്‍മ്മകള്‍ വഴി മദ്ധ്യേ വന്നുകൊള്ളും...സൂചനകള്‍ അങ്ങനെ ആണ് പറയുന്നത്....അരികില്‍ ഒരു അരുവിയുണ്ട് ...ക്ഷീണം അല്പം അകറ്റിയതിനു ശേഷം യാത്ര തുടരാം” അത്രയും പറഞ്ഞുകൊണ്ട് നടന്നു വന്നിരുന്ന ദിശയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു കൊണ്ട് കൊശവന്‍ നടന്നു..പിറകിലായി വിനുവും....എന്താണ് സൂചനകള്‍...എന്താണ് അയാള്‍ പറഞ്ഞതിന് അര്‍ഥം....ചോദ്യങ്ങള്‍ വീണ്ടും അവനെ വേട്ടയാടി...അല്‍പ്പം നടന്നപ്പോള്‍ വെള്ളത്തിന്‍റെ ശബ്ദം കേട്ട വിനുവിന് സന്തോഷമായി...തണുപ്പെങ്കിലും അവിടെ കുറച്ചു നേരം ഇരിക്കുന്നത് എന്തുകൊണ്ട് ക്ഷീണം അകറ്റാന്‍ നല്ലതാണ്... പുഴ കൂടി കണ്ടതോടെ അവനു അതിലേറെ സന്തോഷമായി....ആ പൂര്‍ണ ചന്ദ്രന്‍റെ വെളിച്ചത്തില്‍ ആ പുഴുയുടെ അടിത്തട്ടു പോലും കാണാമായിരുന്നു ...വെള്ളത്തിന്‌ നീല നിറം എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു...ഇപ്പോള്‍ നേരിട്ട് കണ്ടു..അവന്‍ മനസില്‍ പറഞ്ഞു,, പുഴുയുടെ മറു വശം കൊടും കാടാണു...തങ്ങള്‍ വന്നു നിന്ന സ്ഥലം പുല്ലുകള്‍ കൊണ്ട് സമൃദ്ധവും...പരവതാനിയില്‍ ചവിട്ടി നില്‍ക്കുന്ന പോലെ ആണ് അവനു അനുഭവപ്പെട്ടത്.. “മുങ്ങി കുളിച്ചോ..ക്ഷീണം മാറിക്കിട്ടും...അവനു നേരെ മറ്റൊരു മുണ്ട് നീട്ടിക്കൊണ്ടു അയാള്‍ പറഞ്ഞു..ശേഷം പുഴയിലേക്ക് എടുത്തു ചാടി...ഈ നേരത്ത് ഒരു കുളിയുടെ ആവശ്യം ഉണ്ടോ...തണുപ്പ് അസഹനീയമാണ്...പക്ഷെ ക്ഷീണം മാറുമെങ്കില്‍...കുളിചെക്കാം...അവസാനം തണുപ്പിന്‍റെ കാടിന്യത്തെ കീറിമുറിക്കാന്‍

💬 Comments

View all comments