Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]
“എനിക്ക് അറിയാമെങ്കില്‍ ഞാന്‍ നിങ്ങളുടെ പേര് ചോദിക്കുമോ ...എന്ത് ബുദ്ധി ആണ് താങ്കളുടേത്....എനിക്ക് നിങ്ങള്ക്ക് വഴി കാട്ടി ആകുക എന്നത് മാത്രമാണ് ജോലി..മറ്റൊന്നും തന്നെ എനിക്കറിയില്ല” അത്രയും പറഞ്ഞു തന്‍റെ ബാണ്ടത്തില്‍ നിന്നും ഒരു ചെറു കുടം അവനു നേരെ നീട്ടി കൊശവന്‍ അവനെ നോക്കി ചിരിച്ചു...വിനു അത് നോക്കിയപ്പോള്‍ വെള്ളമാണ്....ആക്രാന്തത്തോടെ അവന്‍ അത് മുഴുവന്‍ വലിച്ചു കുടിച്ചു....നന്നേ ദാഹം പൂണ്ടിരുന്ന വിനുവിന് ആ ജലം അമൃതിനു തുല്ല്യമായി തോന്നി... ആ കുടം അയാള്‍ക്ക് നേരെ നീട്ടുമ്പോള്‍ വിനുവിന്‍റെ മുഖം മുഴുവന്‍ അയാളോടുള്ള നന്ദിയും കടപ്പാടും മാത്രമായിരുന്നു... കുറച്ചുകൂടെ മുന്നോട്ടു നടന്നപ്പോള്‍ വിനു കൊശവനോപ്പം നടക്കാന്‍ തുടങ്ങി.. “നേരം വെളുക്കനായോ” “സമയം ആയി വരുന്നേ ഉള്ളു” “ഇനിയും ഒരുപാട് നേരം നടക്കാന്‍ ഉണ്ടോ?” “ആറു മലയും നാല് കാടും നാല് നദിയും പിന്നിട്ടു എട്ടു പടികള്‍ കയറിയാല്‍ അണിമംഗലം അതിരില്‍ എത്താം..അതുകൊണ്ടാണ് വേഗം നടക്കാന്‍ പറയുന്നത്...ഉത്സവത്തിനു മുന്നേ എനിക്ക് എത്തിയെ പറ്റു അവിടെ “ അയാള്‍ വീണ്ടും ദൃതിയില്‍ നടക്കാന്‍ തുടങ്ങി...വിനു അയാള്‍ക്കൊപ്പം എത്താന്‍ വീണ്ടും നടത്തത്തിന്റെ വേഗത് കൂട്ടി... “അല്ല അത്രയും ദൂരം...ഏതു അമ്പലത്തിലെ ഉത്സവമാണ് അവിടെ നടക്കാന്‍ പോകുന്നതു?” വിനുവിന്‍റെ ചോദ്യങ്ങള്‍ കൂടി വരുന്നു എന്നത് സൂചിപ്പിക്കും പോലെ അയാള്‍ ഒന്ന് നിന്നു വീണ്ടും അവനെ ഒന്നിരുത്തി നോക്കി കൊണ്ട് അയാള്‍ നടത്തം തുടര്‍ന്ന്... പെട്ടന്ന് വലിയൊരു ശബ്ദം കേട്ട് വിനു അയാള്‍ക്ക് പിന്നിലേക്ക് നീങ്ങി നിന്നു...വലിയൊരു പക്ഷി അവര്‍ക്ക് മുകളിലൂടെ പറന്നു പോയതാണ് അതെന്നു അയാള്‍ അവനു പറഞ്ഞുകൊടുത്തപ്പോള്‍ അതെന്തു പക്ഷി ആണെന്ന
💬 Comments
View all comments