0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 760

അയാള്‍ കാണാതെ ആ ചിരി അടക്കി നിര്‍ത്താന്‍ പാടുപ്പെട്ടു .. “എന്താ ഇത്ര ചിരിക്കാന്‍ ഉള്ളത് ?” പ്രത്യക ഭാവത്തില്‍ പുരികം മുകളിലേക്ക് ചരിച്ചു പിടിച്ചുക്കൊണ്ടു അയാള്‍ ചോദിച്ചു.. “അല്ല ഞാന്‍ കേശവന്‍ എന്നത് കൊശവന്‍ എന്നാ കേട്ടത്..” “കേട്ടത് തെറ്റൊന്നുമില്ല...എന്‍റെ പേര് കൊശവന്‍ എന്ന് തന്നെ ആണ്...അതിനു താന്‍ ഉദേശിക്കുന്ന അര്‍ത്ഥമല്ല ഉള്ളത്....” അല്‍പ്പം ഈര്‍ഷയോടെ ആണ് അയാള്‍ അത് അവനെ നോക്കി പറഞ്ഞതു..വേണ്ടായിരുന്നില്ല എന്ന് തോന്നിപ്പോയി വിനുവിന്...വീണ്ടും അവരില്‍ മൗനം മാത്രം ബാക്കിയായി..കാട്ടിലൂടെ ആണ് നടക്കുന്നത്..ചാന്ദ്ര വെളിച്ചം മാത്രമാണു വഴിയില്‍ ഉള്ളത്....എങ്ങും കൊടും വനം മാത്രം...എത്ര സമയം ആയി കാണും ഇപ്പോള്‍..നേരം വെളുക്കറായി കാണുമോ...ഈ ഒറ്റമുണ്ടില്‍ ഇങ്ങനെ പോകുമ്പോള്‍ തണുപ്പ് അസഹനീയം തന്നെ...ഒരു മേല്‍മുണ്ടെങ്കിലും എടുക്കമായിരിരുന്നു... “ക്ഷേമിക്കണം...ഞാന്‍ വേറെ ഒന്നും ഉദേശിച്ചു ചിരിച്ചതല്ല...പെട്ടന്ന് കേട്ടപ്പോള്‍.”’ കൊശവന് നേരെ ഇച്ചിരി കൂടി അടുത്ത് നടന്നുക്കൊണ്ട് വിനു പറഞ്ഞു...അയാള്‍ ഇരുത്തി ഒന്ന് മൂളുക മാത്രമാണ് ചെയ്തത്.. “എന്താ തന്‍റെ പേര്?” അവനെ നോക്കാതെ മുന്നില്‍ വീണുകിടന്ന ചെറിയൊരു ചുള്ളി കമ്പ് കാലുകൊണ്ട്‌ തട്ടി തെറിപ്പിച്ചു അയാള്‍ ചോദിച്ചു. “വിനു..വിനോദ്” അത് കേട്ടതും അയാള്‍ പൊട്ടിച്ചിരിച്ചു...വിനു അയാളെ ഒന്നും മനസിലകാകത്തവനെ പോലെ കൊശവനെ നോക്കി.. “ആളുകള്‍ കാര്യങ്ങള്‍ വിസ്മരിക്കുന്നത് സ്വാഭാവികം മാത്രം പക്ഷെ സ്വന്തം പേര് പോലും മറന്നു പോകുന്ന ആളുകള്‍ ഉണ്ടാകുവോ..ശിവ..ശിവ..” അയാള്‍ അത്രയും പറഞ്ഞുകൊണ്ട് മുകളിലേക്ക് നോക്കി പൊട്ടിച്ചിരിച്ചപ്പോള്‍ വിനു അയാളെയും ആകാശവും മാറി മാറി നോക്കി.. “അതെ..നിങ്ങള്ക്ക് അറിയുമോ എന്നെ..അല്ല എന്‍റെ ആദ്യകാലം...അറിയുമെങ്കില്‍ എനിക്ക് പറഞ്ഞു തരു...: വിനു യാചനാ ഭാവത്തില്‍ അയാളോട് ചോദിച്ചു...

💬 Comments

View all comments