Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]
എറിഞ്ഞിട്ടു ചോദിക്കുന്നു ഞാന്‍ ആരാന്നു...” “അല്ല അപ്പോള്‍ ആ പ്രാവ്...പിന്നെ..” “പക്ഷി രൂപത്തില്‍ നിങ്ങളോട് സംസാരിക്കാന്‍ ഞാന്‍ ആരാ അമാനുഷികനോ?” പിന്നെ ഈ കാട്ടി കൂട്ടുന്നതൊക്കെ സാദാരണ കാര്യം ആണല്ലോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു ....പക്ഷെ വിനു മൌനം പാലിച്ചു... “എന്നാ പോകാം....നടക്കാന്‍ കുറെ ഉണ്ട്...സമയം കുറവും...ഉത്സവത്തിനു മുന്നേ അങ്ങ് എത്തണം..” അത് പറഞ്ഞുക്കൊണ്ട് അയാള്‍ മുന്നോട്ടു നടന്നു....ഒരു നിമിഷം നടക്കണോ അയാള്‍ക്ക് പുറകില്‍ എന്ന് അവന്‍ ചിന്തിച്ചു....വേണം..അവളെ കാണണം..എന്‍റെ ജീവിതത്തിലെ അവളുടെ സ്ഥാനം അറിയണം...ഞാന്‍ കണ്ട കാഴ്ചകളുടെ എല്ലാം നിജസ്ഥിതി അറിയണം.... വിനു അയാള്‍ക്ക് പിന്നിലായി നടക്കാന്‍ തുടങ്ങി.. “അല്ല ഇത്രയും ആഡംബര വസ്ത്രം ധരിചാണോ ഈ കാട്ടിലൂടെയും മലയും താണ്ടി നടക്കാന്‍ പോകുന്നത്..തളര്‍ന്നു പോകും അതിന്‍റെ ഭാരം കാരണം...ഒറ്റമുണ്ട് മതി...” അയാള്‍ അത് പറയുമ്പോള്‍ വിനു അല്‍പ്പം ഒന്ന് മടിച്ചു..അയാള്‍ വിനുവിനെ തുറിച്ചു നോക്കി...അവന്‍ വേഗത്തില്‍ ഉടയാടകള്‍ അഴിച്ചു കളഞ്ഞു...അയാള്‍ അല്‍പ്പം കൂടി മുന്നോട്ടു നടന്നു ചെറു മരത്തിന്‍റെ ശിഖിരത്തില്‍ തൂക്കിയിട്ട വല്യൊരു തുണി ഭാണ്ടക്കെട്ട് തുറന്നു അതില്‍ നിന്നും ഒരു ഒറ്റമുണ്ട് അവനു നേരെ നീട്ടി.. അവന്‍ അതും ഉടുത്തുക്കൊണ്ട് അയാള്‍ക്കൊപ്പം നടന്നു....അയാള്‍ അത്യാവശ്യം വേഗതയില്‍ ആണ് നടക്കുന്നത്..അയാള്‍ക്കൊപ്പം നടക്കാന്‍ അവന്‍ നന്നേ ബുദ്ധിമുട്ടി...ഇത്രയും സമയത്തെ സംഭവങ്ങള്‍ അവനെ നന്നേ ക്ഷീണിപ്പിച്ചിരുന്നു...വായില്‍ ഉമിനീരിന്റെ ഒരു ചെറു രേഖ പോലുമില്ല...ദാഹം കൊണ്ട് അവന്‍ ഒരിറ്റു വെള്ളത്തിനായി ചുറ്റും നോക്കി..ചാന്ദ്ര വെളിച്ചത്തില്‍ അവര്‍ മുന്നോട്ടു നടന്നു... “അല്ല..പേരെന്താ” അല്‍പ്പം കൂടി നടന്നപ്പോള്‍ വിനു അയാളോട് ചോദിച്ചു.. “കൊശവന്‍ “ അത് കേട്ടതും വിനുവില്‍ ചിരിപ്പോട്ടി ..അവന്‍
💬 Comments
View all comments