Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]
ശബ്ദം ഇടറിക്കൊണ്ടിരുന്നു...അയാളുടെ കണ്ണുകള്‍ ചെറുതായി ഒന്ന് നിറഞ്ഞുവോ എന്നതും വിനുവിന് സംശയം മാത്രമായി മനസില്‍ കിടന്നു.. “അങ്ങ് പറയുന്നത് എന്താണെന്ന് എനിക്ക് ഒരുപാടൊന്നും മനസിലാകുന്നില്ല,,പക്ഷെ ഒന്നറിയാം അവള്‍ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്....ഞാന്‍ ഈണം കൊടുക്കാന്‍ നില്‍ക്കുന്ന എന്‍റെ തന്നെ അപൂര്‍ണമായ ആ കവിതയുടെ ബാക്കി പത്രം ഞാന്‍ തന്നെ എഴുതിചെര്‍ക്കും...മറന്നുപ്പോയത് എന്‍റെ തെറ്റാണോ” “അതെ അത് നിന്‍റെ തെറ്റ് തന്നെ,....കാമം പ്രണയത്തെ തോല്‍പ്പിച്ചപ്പോള്‍ നീ മറന്നുപ്പോയ ശില്‍പ്പം പക്ഷെ നിന്നെ പ്രണയിച്ചത് നീ വിസ്മരിച്ചു കൂടാരുന്നു..ഈ ജന്മത്തിലും അതെ തെറ്റുകള്‍ നീ വീണ്ടും ആവര്‍ത്തിച്ചു ..ഇല്ലേ....കാമം നിനക്ക് മുന്നില്‍ നിറഞ്ഞാടിയപ്പോള്‍ നീ മറന്നത പലതാണ്.....അതില്‍ മുറിഞ്ഞ മനസും അതിന്‍റെ അജഞ്ചലമായ സ്നേഹവും അതും മാത്രമാണ് നിന്‍റെ രക്ഷാ കവചം...” അല്‍പ്പം ഗൌരവതിലും അതിലേറെ കോപത്തിലും കൊശവന്‍ അത് പറഞ്ഞപ്പോള്‍ പുഴയിലെ ഓളങ്ങള്‍ ശക്തിയായി കരയില്‍ വന്നടിച്ചു...മൃഗങ്ങളുടെ കലപില ശബ്ദങ്ങള്‍ അവന്‍ കേട്ടു....വിനുവില്‍ ചെറുതായി ഭയം നിറഞ്ഞു....അവന്‍ കൊശവനെ ഭയത്തോടെ നോക്കി.. “ഭയം വേണ്ട..ശകാരിക്കാന്‍ അനുവാദമില്ല...എങ്കിലും രാമനെ ലക്ഷമണന്‍ ശകാരിച്ച സമയം ഉണ്ടായിട്ടില്ലേ,,അങ്ങനെ കണ്ടാല്‍ മതി” അത് പറയുമ്പോള്‍ കൊശവന്റെ ശബ്ദം ഗൗരവം വിട്ടൊഴിഞ്ഞിരുന്നു....പ്രകൃതി അതിന്‍റെ സ്ഥായീ ഭാവം വീണ്ടെടുത്തിരുന്നു ,.. “എന്നോട് ക്ഷേമിക്ക്...അറിഞ്ഞോ അറിയാതെയോ ഞാന്‍ തെറ്റുകള്‍ ചെയ്തിരിക്കാം ..പക്ഷെ ഒന്ന് ഞാന്‍ പറയാം..എനിക്കവളെ വേണം...അവളെ സ്വന്തമാക്കണം...അവളോടൊത് ഒരുപാട് കാലം ജീവിക്കണം” “എളുപ്പമല്ല ഈ പറഞ്ഞതൊന്നും...എതിരിടാന ഉള്ളത് അങ്ങനുള്ള ആളുകളുമായി ആകുമ്പോള്‍ ഭയം വേണ്ട പക്ഷെ സൂക്ഷ്മത വേണം...കളിക്കുന്നത് കരി നാഗതിനേക്കാള്‍ വിഷവിത്തുക്കളോടാണ് എന്നത് ഓര്‍മയില്‍ ഇരിക്കട്ടെ” വിനുവിന് പകുതിയും മനസിലായില്ല...എങ്കിലും അവന്‍ കൊശവന് നേരെ
💬 Comments
View all comments