0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 772

തലകുലുക്കി കാണിച്ചു...വീണ്ടും വലിയ് ശബ്ദത്തോടെ ആ പക്ഷി അവര്‍ക്ക് മുകളിലായി പറന്നു പോയി...കൊശവന്‍ മുകളിലേക്ക് നോക്കി കൊണ്ട് പതിയെ മന്ദഹസിച്ചു... “ഏതാണ് ആ പക്ഷി?” “മാരിചന്‍” “അതാരാ” അതിനുത്തരം വലിയൊരു ചിരി ആയിരുന്നു കൊശവനില്‍ നിന്നും വന്നതു..എന്നോട് പതിയെ സംസാരിക്കാന്‍ പറഞ്ഞിട്ട് ഇയാള്‍ക്ക് എന്ത് ആകാം..അപ്പോള്‍ കാടും നിയമങ്ങളും ഒന്നും ഇല്ലേ..വിനു മനസില്‍ അത് പറഞ്ഞപ്പോള്‍ പെട്ടന്ന് ചിരി നിര്‍ത്തി കൊശവന്‍ വിനുവിനെ കടുപ്പിച്ചു നോക്കി...കോപ്പ് ഇയാള്‍ക്ക് ഇതൊക്കെ കേള്‍ക്കാവോ?...ആ ഇത്രയൊക്കെ നടക്കുന്നില്ലേ..പിന്നെ ഇത് മാത്രം എന്താലെ... പോടുനന്നെ ആരുടെയോ സംസാരം കേട്ടു തുടങ്ങി...വിനു അല്‍പ്പം ഭയപ്പാടോടെ കൊശവനെ നോക്കി...കൊശവന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി...എന്നിട്ട് പതിയെ ചിരിച്ചു കൊണ്ട് തന്‍റെ കൈയിലെ ഭാണ്ഡത്തില്‍ നിന്നും ഒരു പൊതി എടുത്തു തുറന്നു.,,,അതില്‍ നിന്നും അല്‍പ്പം പുഷ്പം എടുത്തു മുകളിലേക്ക് കാണിച്ചു കൊണ്ട് എന്തൊക്കെയോ മന്ത്രങ്ങള്‍ എന്ന് തോന്നിക്കും പോലെ ഉച്ചത്തില്‍ ചൊല്ലിക്കൊണ്ടു ആ പുഷപങ്ങള്‍ വായുവിലെക്കെറിഞ്ഞു.... ശേഷം മറ്റൊരു പൊതി കൂടി ഭാണ്ഡം തുറന്നെടുത്തു...അത് സ്വര്‍ണം കൊണ്ടുള്ള ഒരു ചിലങ്ക ആയിരുന്നു...ആ ചിലങ്കയില്‍ അയാള്‍ നിസഹമായി ഒന്ന് നോക്കി...അത് വിനുവിന് നേരെ നീട്ടി അയാള്‍ അവനെ നോക്കി..വിനു അത് വാങ്ങിച്ചു അതിലേക്കു നോക്കി.. “അവളുടെ ജീവ വായുവും പ്രണയവും എല്ലാം അതായിരുന്നില്ലേ..കൈമാറാന്‍ ഉള്ള സമയം ആയി..ചെയ്തു...ഇനി സൂക്ഷിച്ചുവച്ചോ....” വിനു അതിലേക്കു നോക്കി...അവളുടെ കാലുകളില്‍ ഇത് ഞാന്‍ അണിയിക്കും..മനസില്‍ ഇരുന്നു ആരോ അവനോടു പറഞ്ഞപ്പോലെ... “അങ്ങ് കാഴ്ചകള്‍ കണ്ടു തുടങ്ങുകയാണു ,,നിബന്ധനകള്‍ മറക്കാതിരിക്കു ....ഒപ്പം കാണുന്ന കാഴ്ചകളെ മനസ്സില്‍ പകര്‍ത്താന്‍ മറക്കണ്ട....കലാകാരനല്ലേ...അത് പറഞ്ഞു തരണ്ട കാര്യമില്ല എന്ന് അറിയാം

💬 Comments

View all comments