0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 745

അവനു മുന്നില്‍ ഒരു നവ വധുവിനെ പോലെ നില്‍ക്കുന്നു....അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു....പക്ഷെ അപ്പോളും ആ മുഖം മാത്രം അവ്യക്തമായിരുന്നു... അവനില്‍ നിന്നും ഭയം വിട്ടൊഴിഞ്ഞു...പകരം അവനില്‍ ആദ്യമായി എവിടെ നിന്നോ പ്രണയത്തിന്റെ കണികകള്‍ പാറി നടന്നു....വിനു അവളെ സൂക്ഷമതയോടെ നോക്കി...സുന്ദരം...അതിമനോഹരം....എങ്ങോ കണ്ടു മറന്ന അറിയാത്ത മുഖം പോലെ....അവളിലും അല്‍പ്പം വശ്യതയും നാണവും കലര്‍ന്ന് നില്‍ക്കുന്നില്ലേ...ഉണ്ട്... വിനു അല്‍പ്പം കൂടി അവളിലേക്ക്‌ ചേര്‍ന്ന് നിന്നു....അവനെ വിസ്മയിപ്പിച്ചുക്കൊണ്ട് ആ അറയാകെ പ്രകാശം പ്രത്യക താളത്തില്‍ തളം കെട്ടി കിടന്നു....ആ പ്രകാശത്തിനു പോലും വിവിധ വര്‍ണങ്ങള്‍ ....അവളുടെ കൈകളില്‍ വ്യത്യസ്തമായ നിറത്തില്‍ ഉള്ള വളകള്‍...അവളുടെ കഴുത്തില്‍ സ്വരണങ്ങള്‍ കൊണ്ടുള്ള ആഭരണങ്ങള്‍...കാലില്‍ കൊലുസുണ്ട്....അരപ്പട്ട ഒരു രാജകുമാരിയോടു താരതമ്യപ്പെടുത്തി വിനു... “പറയു...ആരാണ് നീ...എന്താണ് എന്‍റെ ജീവിതത്തില്‍ നിനക്കുള്ള ഭാഗം...ആരാണ് നീ എന്‍റെ....മുഖമില്ലാത്ത നിന്നോട് എനിക്കെന്തേ ഇങ്ങനെ ഒരു വികാരം” അവളുടെ കൈകള്‍ പതിയെ പിടിച്ചുക്കൊണ്ടു വിനു അവനു പോലും വശമില്ലാത്ത ഭാഷയില്‍ എന്നോണം സംസാരിച്ചു...പ്രണയം ...വിനുവിന്‍റെ വാക്കുകള്‍ അത്രയും പ്രണയം നിറഞ്ഞതായിരുന്നു.... അവന്‍റെ കരസ്പര്‍ശം അവളില്‍ ചെറു കോരി തരിപ്പുണ്ടാക്കി...അവളുടെ കണ്ണുകള്‍ അവനെ മാത്രം നോക്കി നിന്നു....ആ കാണാന്‍ കഴിയാത്ത മുഖത്ത് പ്രണയമോ സങ്കടമോ മറ്റു പലതുമാണോ...വിനുവിന് ആ മുഖം വായിച്ചെടുക്കാന്‍ കഴിയാത്തതില്‍ വിഷമം നന്നേ ഉണ്ടായി... പാരിജാതം പൂത്തിറങ്ങിയ ഗന്ധം അവിടങ്ങളില്‍ നിറഞ്ഞു വന്നു....പൂര്‍ണ ചന്ദ്രന്‍ ആ അറയുടെ കിളിവാതില്‍ തനിയെ തുറന്നുക്കൊണ്ട് കാണപ്പെട്ടു...നക്ഷത്രങ്ങള്‍ വിനുവിന്‍റെ പ്രണയം ശരി വച്ചപ്പോലെ അവനെ നോക്കി മിഴികള്‍ അടച്ചുപ്പിടിച്ചു....പ്രകൃതി അവരിലേക്ക്‌ ചെറു തെന്നലിനെ അയച്ചു... വിനുവിന് സന്തോഷം എന്ന വികാരം മണിക്കൂറുകള്‍ക്കു ശേഷം മനസില്‍ നിറഞ്ഞു..അവന്‍

💬 Comments

View all comments