Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]
അല്പം കൂടി അവളിലേക്ക് നീങ്ങി നിന്നുക്കൊണ്ട് അവളിലെ ആ രക്തം പുരണ്ട കണ്ണുകളിലേക്കു തന്നെ നോക്കി...പക്ഷെ അത് കാണുമ്പോള്‍ അവനിപ്പോള്‍ ഭയമല്ല..പകരം വല്ലാത്തൊരു വശ്യതയാണ് പ്രണയത്തിന്റെ വശ്യത... ഒരുപാടെന്തോക്കെയോ അവളില്‍ നിന്നും നുകരാന്‍ കൊതിച്ചുക്കൊണ്ട് വിനു ആ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു...വാടാമല്ലികള്‍ പാരിജാതം...പുഷപ്പങ്ങളുടെ ഗന്ധങ്ങള്‍ അവിടങ്ങളില്‍ വീണ്ടും വീണ്ടും നിറഞ്ഞു,,,വീണ്ടും ആ കണ്ണുകളില്‍ നോക്കിയ വിനു അതില്‍ വല്ലാത്തൊരു തിളക്കം കണ്ടു...നീല സാഗരം ആ കണ്ണുകളിലൂടെ ഒഴുകുന്നത് പോലെ...ഒരു നിമിഷം അവന്‍ അതിലേക് തന്നെ നോക്കി നിന്നു.. “പറയു..ഇനിയെങ്കിലും പറയു....ആരാണ് നീ...നിന്റെ ഈ കണ്ണുകളില്‍ കാണാം എനിക്ക് നിന്‍റെ എന്നോടുള്ള പ്രണയം....അതില്‍ നീ എനിക്കായി നല്‍ക്കാന്‍ തുടിക്കുന്ന ഒരായിരം സമ്മാനങ്ങളുടെ അകകാഴ്ച്ചകള്‍....പറയു....ആരാണ് നീ...അല്ല..എന്‍റെ ആരാണ് നീ....തൊഴിയോ കാമുകിയോ അതോ..” അത് പറഞ്ഞു മുഴുമിക്കും മുന്നേ വിനുവിന്‍റെ വാ കൈകള്‍ കൊണ്ട് അവള്‍ പൊത്തിപ്പിടിച്ചു...അവളുടെ കണ്ണുകള്‍ അതിലെ ചെറു ഗോളങ്ങള്‍ അവനെ സങ്കടത്തോടെ നോക്കി....അതില്‍ നിന്നും കണ്ണ് നീര്‍ വീണുവോ.... “അങ്ങ് രചിച്ചു തീരാതെ പോയ ആ കവിതയാണ് ഞാന്‍....അങ്ങ് വരക്കാന്‍ ബാക്കി വച്ചുപ്പോയ ആ ചായചിത്രമാണ് ഞാന്‍...അങ്ങയുടെ വിരല്‍ തുമ്പിനാല്‍ ജീവനേകാന്‍ കൊതിച്ച ആ വര്‍ണങ്ങള്‍ അതെല്ലാം ഞാന്‍ തന്നെ” പകുതിയും മനസിലകാന്‍ വിനുവിന് കഴിഞ്ഞില്ല....അവന്‍ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി...അവനെ വിട്ടകന്നു അവള്‍ ആ കിളി വാതില്ക്കിലേക്ക് നീങ്ങി നിന്നപ്പോള്‍ വിനു അവിടെ തന്നെ നില്‍ക്കുകയാണ് ചെയ്തത്.. “നീ എന്നാ ബാധുഷയുടെ ഹൂറിയകാന്‍ കൊതിച്ചത് ഞാന്‍ ആയിരുന്നു....അങ്ങേന്ന രാജാവിന്‍റെ വലം തുടയില്‍ ഇരിക്കാന്‍ കൊതിച്ചവള്‍...പക്ഷെ അങ്ങ് തന്നെ പാതി രചിച്ചും രമിച്ചും എന്നെ ആ
💬 Comments
View all comments