0%

Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]

Author : Achuraj Read All Parts 262

മാറില്‍ വിരാജിക്കും പോലെ തോന്നി... “നിന്നെ ഞാന്‍ പൂര്‍ത്തീകരിക്കും...അതെനിക് കഴിയുമെങ്കില്‍” “നിങ്ങള്‍ക്കെ അതിനു കഴിയു...” വിനു അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു... “നമുക്കല്‍പ്പം നടക്കാം” ‘അവളുടെ നേര്‍ത്ത ശബ്ദം...അവന്‍റെ കാതുകളില്‍ വീണ്ടും സംഗീതം നിറച്ചു...അവന്‍ തിരിഞ്ഞു കൊണ്ട് അവളുടെ കണ്ണുകളിലേക്കു നോക്കി പിന്നീട് അടഞ്ഞു കിടന്ന വാതിലിലേക്ക്,,..അവന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തിക്കൊണ്ട് ആ വാതില്‍ അവര്‍ക്കായി തുറന്നു വന്നു... അവന്‍ ഒരിക്കല്‍ കൂടി അവളെ നോക്കിക്കൊണ്ട്‌ അവളുടെ കൈകള്‍ തന്‍റെ കൈയിലേക്ക്‌ ചേര്‍ത്ത് വച്ചുകൊണ്ട് മുന്നോട്ടു നടന്നു...മറ്റൊരു മായ ലോകത്തായിരുന്നു വിനു ആ സമയം.....പ്രണയത്തിന്റെ ..അജഞ്ചലമായ സ്നേഹത്തിന്‍റെ ലോകത്ത്....അവര്‍ക്ക് വേണ്ടി മലര്‍ക്കെ തുറന്ന ആ വാതില്‍ പടികള്‍ പിന്നിട്ടു കൊണ്ട് അവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ വിനുവിന്‍റെ കണ്ണുകള്‍ പുറത്തെ കാഴ്ചകള്‍ കണ്ടു വിടര്‍ന്നു നിന്നു.. അവന്‍ അവളുടെ മുഖത്തേക്ക് അത്ഭുതോടെ നോക്കി... “എന്തെ ഇങ്ങനെ നോക്കാന്‍...എല്ലാം അങ്ങയുടെ രചനകള്‍ തന്നെ അല്ലെ...ആ ഭാവനക്ക് മുന്നില്‍ അണിമംഗലം അത്രയും മനോഹരമായി നിലക്കൊള്ളുന്നില്ലേ....പക്ഷെ അതിലെ കരിപുരണ്ട വിളക്കുപ്പോലെ ഞാന്‍ മാത്രം” ഒരു ചെറു തേങ്ങലിന്റെ അകമ്പടിയോടെ അവളതു പറഞ്ഞു തീര്‍ക്കുമ്പോള്‍ വിനു അവളുടെ കൈകള്‍ മുറുകെ പിടിച്ചുകൊണ്ടു ആ കണ്ണുകളില്‍ നോക്കി.... “ഈ കവിത ഞാന്‍ രചിച്ചതെങ്കില്‍ അത് ഞാന്‍ പൂര്ത്തിയാക്കിയിരിക്കും....ഈ ചായാചിത്രം ഞാന്‍ എന്‍റെതു മാത്രമാക്കിയിരിക്കും....” അവളുടെ വരച്ചു തീരാത്ത മുഖം കൈകള്‍ കൊണ്ട് കൊരിയെടുതുക്കൊണ്ട് ആ കണ്ണുകളിലേക്കു നോക്കി വിനു പറഞ്ഞു...അവളില്‍ അത് സന്തോഷവും അളവറ്റ സ്നേഹവും ഉണ്ടാക്കി എന്നത് അവളുടെ കണ്ണുകളില്‍ നിന്നും അവനു വ്യക്തമായി.. അവന്‍ അത്രയും പറഞ്ഞുകൊണ്ട് വീണ്ടു തനിക്കു മുന്നില്‍ അവനായി ഒരുക്കിയ കാഴ്ചകളെ നോക്കി....ചുവപ്പും വെളുപ്പും മഞ്ഞയും പച്ചയും അങ്ങനെ വര്‍ണങ്ങള്‍ കൊണ്ട് വൈവിധ്യമാര്‍ന്ന പൂക്കളുടെ വലിയ നിര....ഒരു വലിയ പൂന്തോട്ടം എന്ന് പറഞ്ഞാല്‍ മതിയാകാതെ വരും... ഇവിടെ നിന്നായിരിക്കും നേരത്തെ ആ പുഷപ്പ ഗന്ധം വന്നത്തിയത്...പൂര്‍ണ ചന്ദ്രന്‍റെ വെളിച്ചത്തില്‍ നടുവിലൂടെ ചെറു വഴികള്‍ ഉള്ള ആ പുഷപങ്ങളുടെ വലിയ നിര വിനുവിന് കാഴ്ച്ചയുടെ വലിയൊരു വസന്ത കാലം ഒരുക്കി നല്‍കി....അവന്‍ അവയെ എല്ലാം നോക്കി...മുട്ടുമടക്കി ഇരുന്നുക്കൊണ്ട് അവയിലെ ചില പുഷപങ്ങളെ കൈ കൊണ്ട് പതിയെ തഴുകി... മഞ്ഞു തുള്ളി വീണു തണുത്തുറഞ്ഞു നിന്ന പുഷപങ്ങള്‍ അവന്‍റെ കരസ്പര്‍ശം ഏറ്റപ്പോള്‍ പക്ഷെ നാണത്താല്‍ കണ്ണടച്ചു,,,അതുകണ്ട് വിനു മന്ദഹസിച്ചു...എവിടെ നിന്നോ വന്ന്തിയ ആ ചെറു മന്ദമാരുതന്‍ അവന്‍റെ മുടിയിഴകളെ തലോടി കൊണ്ട് തഴുകി പോയപ്പോള്‍ ഒരു

💬 Comments

View all comments