Chapter Title : അണിമംഗലത്തെ ചുടലക്കാവ് 6 [ Achu Raj ]
പങ്കു വക്കുന്നപ്പോലെ പക്ഷെ അതെല്ലാം എനിക്ക് വായിച്ചെടുക്കാന്‍ മാത്രം കഴിയാതെ പോയതെന്തേ?” ആരോടെന്നില്ലാതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് അവന്‍ ആ കിളി വാതിലിലൂടെ ആകാശപരപ്പിലേക്ക് നോക്കി... അവനിലേക്ക് അവന്‍റെ പുറകിലൂടെ ചേര്‍ന്ന് നിന്നുക്കൊണ്ട് അവള്‍ അവനെ ഒരു നിമിഷം പുണര്‍ന്നു...എന്തെന്നില്ലാതെ സന്തോഷവും ഉന്മേഷവും കിട്ടിയ പോലെ ആയിരുന്നു വിനു അപ്പോള്‍...അവന്‍ അങ്ങനെ അവളുടെ ശരീരത്തിന്‍റെ ചൂടേറ്റു നിന്നു...നാണം പൂണ്ട പൂര്‍ണചന്ദ്രന്‍ ഒരു നിമിഷം മേഘങ്ങള്‍ക്കുള്ളില്‍ ഓടിയൊളിച്ചു.. വിനുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു...ഒരു കാറ്റ് പോലെ ഒഴുകി നടക്കാന്‍ അവന്‍കൊതിച്ചു,,,ഒരു നീലാബല്‍ മോട്ടുപ്പോലെ അവളുടെ പ്രണയം നുകര്‍ന്ന് വിടരാന്‍ കൊതിച്ച നിമിഷങ്ങള്‍....സ്നേഹത്തിന്‍റെ മനസു നിറഞ്ഞ അവസ്ഥ ...ശ്വാസം നിലച്ചു പോകും പോലെ....അവളുടെ ചെറു സ്പര്‍ശം അവനില്‍ അത്രയും പ്രണയം ശ്രഷ്ട്ടിച്ചു എന്നത് അവനു തന്നെ അവിശ്വസിനീയം ആയിരുന്നു... അവര്‍ക്ക് ചുറ്റും വീണ്ടും എവിടെ നിന്നോ സംഗീതം നിറഞ്ഞു..പുല്ലാങ്കുഴല്‍ നാധത്തില്‍ പ്രണയത്തിനായി തിരഞ്ഞെടുത്ത നാദങ്ങള്‍ അവിടെ ഒഴുകി നടന്നു...അവള്‍ വിനുവിനെ കൂടുതല്‍ മുറുകെ പുണര്‍ന്നു...പ്രണയം ഇത്രയും മനോഹരമായി മനസില്‍ നിറഞ്ഞ സമയം.. അവളുടെ മുടിയിഴകള്‍ അവന്‍റെ ചുമലില്‍ കിടന്നപ്പോള്‍ അതില്‍ അവന്‍ പതിയെ തലോടി...കാറ്റിന്റെ അനക്കത്തില്‍ അവ പതിയെ വിനുവിന്‍റെ കൈകളില്‍ തഴുകി.. “ആരാണ് നീ ...നിനക്കും എനിക്കും ഉത്തരം അറിയാത്ത ആ ചോദ്യം എന്‍റെ മനസിനെ വല്ലാതെ വേട്ടയാടുന്നു...നിന്നെ ഞാന്‍ രചിച്ചതെങ്കില്‍..എന്തുകൊണ്ട് എനിക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയി...എന്താണ് നമ്മുക്കിടയില്‍ സംഭവിച്ചത്...നിനോടുള്ള പ്രണയം ഓരോ നിമിഷവും എന്നില്‍ അധികരിച്ച് കൊണ്ടിരിക്കുന്നു...ഞാന്‍ ആരെന്നു തന്നെ വിസ്മരിച്ചു പോകും പോലെ” വിനുവിന്‍റെ വാക്കുകള്‍ അത്രയും പ്രണയം നിറഞ്ഞതായിരുന്നു ...അവന്‍റെ അരികിലേക്ക് അവള്‍ അല്‍പ്പം
💬 Comments
View all comments