Chapter Title : അനിത മിസ്സും അമലും 2 [അർജുൻ]
സ്പെഷ്യൽ കാണും...
കുറെ സംസാരങ്ങൾക്ക് ശേഷമാണ് ചേച്ചി അവരുടെ പേർസണൽ ലൈഫ് ഓപ്പണാക്കി തുടങ്ങിയത്..
അനിത ചേച്ചി ഒരു ഡിവോഴ്സീ ആണ് എന്ന വിവരം ഞാൻ അപ്പോൾ ആണറിഞ്ഞത് .. ഒരു മോനാണ് ഉള്ളത്.. അവൻ അച്ഛന്റെ കൂടി താമസിക്കാൻ ആണിഷ്ടം എന്ന് കോടതിയോട് പറഞ്ഞു. അവർ ദുബായിൽ ആണ്.. വളരെ പൈസക്കാരനും നല്ല കുടിയനുമായ അയാളെന്റെ ചേച്ചിയെ എത്രമാത്രം മാനസികമായും ശാരീരികമായും വേദനിപ്പിച്ചു എന്നെനിക്ക് ഇന്നറിയാം.. ഞാൻ അനിതേച്ചിയുടെ ഓരോ കഥ കേൾക്കുമ്പോഴും ഞാൻ കരഞ്ഞ കാരണത്തിനൊക്കെ പുച്ഛം തോന്നും..ആ മകൻ കൂടി ഈ പാവത്തെ ഉപേക്ഷിച്ചത് അങ്ങേരുടെ കയ്യിലെ പൂത്ത കാശുകൊണ്ടാണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല..നിറകണ്ണുകളോടെ അല്ലാതെ ഇതേപ്പറ്റി അനിതേച്ചി സംസാരിക്കാറില്ല.. പക്ഷെ ചേച്ചിയെ ആശ്വസിപ്പിക്കാനോ ഇതോർത്ത് എന്തെങ്കിലും സഹതപിക്കാൻ ചെന്നാൽ പിന്നെ എന്നോട് പിണങ്ങി ഇരിക്കും.. അതുകൊണ്ട് തന്നെ ആ അടഞ്ഞ അധ്യായം ഇനി ഞങ്ങൾക്കിടയിൽ സംസാരം ആവരുത് എന്ന് പലപ്പോഴും പറയും ഞാൻ.. പക്ഷെ ഇടക്കൊക്കെ എപ്പോഴെങ്കിലും കേറി വരും. നമ്മൾ മനുഷ്യരല്ലേ..
ഞാൻ ഇപ്പോൾ എല്ലാ വീകെന്റിലും ചേച്ചിടെ വീട്ടിലാണ്.. അവിടെ എനിക്കൊരു അമ്മുമ്മ ഉണ്ട്.. ഇച്ചിരി കാഴ്ചക്കുറവ് ഉണ്ടെന്നേ ഉള്ളു.. എന്നെ വലിയ ഇഷ്ടമാ.. അമലു കുട്ടാ എന്നൊരു വിളി മതി എനിക്കൊരു ദിവസം ഉഷാർ ആവാൻ..
അമ്മുമ്മ പറയും അനിത ഒന്ന് ദേഷ്യം ഒക്കെ കുറഞ്ഞു സന്തോഷം ആയിട്ടൊക്കെ പെരുമാറാൻ തുടങ്ങിയത് എന്നോട് മിണ്ടിയ ശേഷമാണു എന്നൊക്കെ... ശെരിയാ ചേച്ചിക്ക് ഇന്നൊരുപാട് മാറ്റം ഉണ്ട്..
അവിടെ മൂന്ന് റൂം ഉണ്ടെങ്കിലും ഒരു റൂം ഉപയോഗിക്കാറില്ല..
💬 Comments
View all comments