0%

Chapter Title : അനിതയും ഷീബയും ശ്രീജയും [Manu]

Author : manu Read All Parts 679
രാവിലെ 9 മണി കുഞ്ഞുൻ്റെ വീട്... അനിത: ശാരദേച്ചി.... ശാരദേച്ചി... ശാരദ: ആ... അനിതയുടെ വിളിക്കേട്ട് ശാരദ അടുക്കളയിൽ നിന്നും വരാന്തയിലേക്ക് വന്നു.പ്രായം ആയതുകൊണ്ടും കാൽമുട്ടിനു വയ്യാത്തതുകൊണ്ടും പതുക്കെയാണ് ശാരദ നടന്നത്. ശാരദ: ആ...അനിതേ... അനിത: ശാരദേച്ചി കാലിനിപ്പം എങ്ങനുണ്ട്.. ശാരദ: കുഴപ്പം ഇല്ല മോളെ.ആ കുഴമ്പ് പുരട്ടുന്നോട്ട് ഇപ്പം ലേശം കുറവുണ്ട്.. അനിത: ഉം. തീർന്നാൽ എന്നോട് പറഞ്ഞാ മതി. അല്ല എന്നോടെന്തിനാ വരാൻ പറഞ്ഞേ.. ശാരദ: എന്നെക്കറിയില്ല മോളെ ഓൻ മൂന്നാല് ദിവസായി മര്യാദക്ക് ഒന്നും കഴിക്കുന്നില്ല ഉറങ്ങുന്നില്ല. എന്നെക്കെന്തോ പേടിയാകുന്നു.നേരാവണ്ണം വീട്ടിലിരിക്കാത്ത ചെക്കനാ ഇപ്പം ഏതു സമയവും മുറിയിൽ തന്നെ വാതിലടച്ചിരിപ്പാ. ഭക്ഷണം കഴിക്കാൻ വിളിച്ചാ വന്ന് കഴിച്ചിട്ടു പോകും. എനിക്കെന്തോ കൈയും കാലും വിറക്കുന്ന പോലെ.. ശാരദ കുറച്ച് പേടിച്ചോണ്ടായിരുന്നു അത് പറഞ്ഞത്.
അനിത:ശാരദേച്ചി ഒന്ന് പേടിക്കാതിരിക്ക്.ഞങ്ങളൊക്കെ ഇല്ലേ.കുറച്ചു ദിവസായി ഞാനും ശ്രദ്ധിക്കുന്നു കുഞ്ഞുന് എന്തോ ഒരു വിഷമം ഉണ്ട്. ആരോടും ഒന്ന് സംസാരിക്കുന്നില്ല.വൈകുന്നേരം പിള്ളേർക്ക് ട്യൂഷൻ എടുക്കാൻ വരുന്നതാ ഇന്നലെയാണെങ്കിൽ വന്നിട്ടുല്ല. ഷീബയും പറഞ്ഞിരുന്നു കുഞ്ഞുന് എന്തൊക്കയോ ടെൻഷനുണ്ടെന്ന്... രണ്ടു ദിവസായി അങ്ങോട്ടൊന്നും വരാറില്ലെന്നും. ശാരദ: എനക്കറിയില്ല മോളെ ഞാൻ എന്താ വേണ്ടൂന്ന്. ഞാൻ ചോദിച്ചിട്ടൊന്നും പറയുന്നൂല്ല. കല്യാണത്തിന് 8 മാസം കൂടിയേ ഉള്ളൂ. ഈശ്വരാ... എന്താ എൻ്റെ മോന് പറ്റിയേ.. അനിത: നിങ്ങളിങ്ങനെ കരയല്ലേ ശാരദേച്ചി ഞാൻ ഒന്നു ചോദിക്കട്ടെ. ശാരദ: ഉം.നി ഒന്ന് ചോദിക്ക് മോളെ. ഓൻ അതാ മുകളിലത്തെ റൂമിൽ. അനിത ഉള്ളിലേക്ക് കയറി. കുഞ്ഞുൻ്റെ വീട് ചെറിയ രണ്ട് തട്ട് ഓട് ഇട്ട വീടാണ്.

💬 Comments

View all comments