Chapter Title : അനിയത്തി നൽകിയ സമ്മാനം 10 [നാച്ചോ]
ഭാവി ...? 'അമ്മ ഇതൊക്കെ അറിഞ്ഞാൽ ...അത് ശരിയാകില്ല ഏച്ചി .." ഗാഥയുടെ കണ്ണുകൾ നിറഞ്ഞു ..
അമൃത ഗാഥയുടെ ചുമലുകളിൽ പിടിച്ച് അവൾക്ക് നേരെ നിർത്തി ...
"കാത്തു ....ആരും ഒന്നും അറിയില്ല ..ഈ രഹസ്യം നമുക്കുള്ളിൽ മാത്രം നിൽക്കും ....നിനക്ക് വേറെയും വിവാഹം കഴിക്കാം ..അത് നിന്റെയിഷ്ടം പക്ഷെ ..ഞാൻ നിന്നെ തിരഞ്ഞെടുത്ത് കഴിഞ്ഞു .....എന്റെ ഡയാന ..അവളോട് ചോദിച്ചാണ് ഞാനീ തീരുമാനം എടുത്തത് ...അവൾക്കും പൂർണ സമ്മതം ...ഇനി നിന്റെ കൂടെ അഭ്പ്രായം അറിഞ്ഞാൽ മതി .." നിന്റെ കോഴ്സ് കഴിഞ് നമുക്ക് മുംബൈക്ക് പോയി അവിടെ സുഖമായി ജീവിക്കാം ...." അമൃതയുടെ കണ്ണുകളിൽ അപേക്ഷയുടെ നിസ്സഹായത നിറഞ്ഞു നിന്നിരുന്നു ..
"അമ്മുവേച്ചി ..ഞാൻ ..ഞാൻ എനിക്കതിന് കഴിയുമോ .."...ഗാഥ വിങ്ങി വിങ്ങി അവളോട് ചോദിച്ചു ...
"കാത്തു .....ഞാൻ പറഞ്ഞല്ലോ ..എന്റെ ഡയാനക്ക് ശേഷം ഞാൻ നിന്നോളം വേറെ ആരെയും സ്നേഹിച്ചിട്ടില്ല ...ഇന്നലെ രാത്രിയിൽ തന്നെ ഞാൻ നിൻറെ കരുതലും സ്നേഹവും അറിഞ്ഞതാണ് ...ഇന്നലെ അതുലിന്റെ അടുത്ത് നീ എനിക്ക് വേണ്ടി വാദിച്ചപ്പോൾ എനിക്ക് അവളെയാണ് ഓര്മ വന്നത് ...അപ്പോഴേ നിന്നെ എന്റെ മനസ്സിൽ കുടിയിരുത്തിയതാണ് "...അമൃത പറഞ്ഞു ..
ഗാഥക്ക് ഇനിയും താങ്ങുവാനായിരുന്നില്ല .അവൾ അമൃതയുടെ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു ..... "അമ്മുവെച്ചിക്ക് എന്നെ അത്രക്കിഷ്ടമാരുന്നോ ...." അവൾ വിങ്ങി പൊട്ടി ... അമൃത അവളുടെ മുഖത്തെ കൈയിലെടുത്ത് ആ ചുണ്ടുകളിൽ ഒരു മുതൽ നൽകി ... "കരയാതെ ..കാത്തു ...എന്റെ മുത്ത് കരയല്ലേ ... "അവൾ ഗാഥയെ ആശ്വസിപ്പിച്ചു
💬 Comments
View all comments