0%

Chapter Title : അനിയത്തി നൽകിയ സമ്മാനം [നാച്ചോ]

Author : Kambikathakal Read All Parts 939

ചേച്ചിയെ പോലെ കണ്ട് സ്നേഹിച്ചു.... അമൃത തിരിച്ചും അത് പോലെ തന്നെ... ഗാഥ ഒരു TS ആണെന്നുള്ള കാര്യം അമൃതയോട് തുറന്ന് പറഞ്ഞിരുന്നു.... അമൃത പലപ്പോഴും അവൾക്ക് പിന്തുണയുമായി നിന്നു... ചേച്ചി വീട്ടിലേക്ക് വരുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ഗാഥ.. തനിക്ക് കൂട്ടായി ഒരാൾ വരുന്നതിന്റെ സന്തോഷം... അല്ലാത്ത സമയമെല്ലാം ഏകാന്തതയാണ് അവൾക്ക്... അതുലിന്റെ അടുത്ത് ചെന്നാൽ അവൻ അതും ഇതും പറഞ്ഞ് എഴുന്നേൽപ്പിച്ചു വിടും അല്ലെങ്കിൽ.. അവൻ എഴുന്നേറ്റ് പോകും.. അമ്മക്കും തിരക്ക്.. അച്ഛൻ വെളിനാട്ടിലും.. ഇനി ആ പ്രശ്നമില്ല എന്ന ആശ്വസിച്ചു അവൾ....അതുൽ തന്നെ avoid ചെയ്യുന്നത് ഗാഥയോട് പരാതി പറയുമായിരുന്നു അമൃത....

"കല്യാണം ഒന്ന് കഴിഞ്ഞോട്ടെ ചേച്ചി... അങ്ങേർ പിന്നെ നിങ്ങടെ പുറകീന്ന് മാറുകേല... ഞാൻ പറഞ്ഞിട്ടില്ലേ അങ്ങേരുടെ പഴയ റിലേഷനെ പറ്റി.. അതിന്റെ നിരാശയിൽ ആണ് പുള്ളിക്കാരൻ... ഇവിടെ വന്ന് കഴിഞ്ഞ് ചേച്ചി വേണം മാറ്റിയെടുക്കാൻ...ചേച്ചിടെ അടുത്തൊന്നും അധികം നേരം ജാടകാണിച്ചു നിൽക്കാൻ ഒന്നും അങ്ങേർക്ക് പറ്റത്തില്ലന്നെ....പിന്നെ നിങ്ങൾക്ക് daily ഉറക്കം കിട്ടിയാൽ തന്നെ ഭാഗ്യം."  ഇതും പറഞ്ഞ് അമൃതയെ സമാധാനിപ്പിച്ച് വിടും അവൾ..

.... അമൃതക്കൊപ്പം നിന്ന് പല പല പോസിൽ ഉള്ള  ചിത്രങ്ങൾ എടുക്കുന്ന തിരക്കിൽ ആണ് ഗാഥ.... അതുൽ ആകട്ടെ 3-4 ഫോട്ടോക്ക് കഷ്ടിച്ച് നിന്ന് കൊടുത്തിട്ട് മാറിപോകുകയും ചെയ്തു... ഫോട്ടോഗ്രാഫറോടു പറഞ്ഞ് അതിൽ 3-4 എണ്ണം ഫ്രെയിം ചെയ്ത് തരുവാൻ ഗാഥ ആവിശ്യപ്പെടുന്നുണ്ടായിരുന്നു..

.ഇന്നത്തെ ദിവസവും അതുൽ അമൃതയെ Avoid ചെയ്തു... താലികെട്ടിയത് പോലും മുഖത്ത് നോക്കാതെ.. കൈകളിൽ പിടിച്ച് വലം വെച്ചത് പോലും ആർക്കോ വേണ്ടി

💬 Comments

View all comments