0%

Chapter Title : അനിയത്തി നൽകിയ സമ്മാനം [നാച്ചോ]

Author : Kambikathakal Read All Parts 941

ചെയ്യുന്ന പോലെ.... ഫോട്ടോഷൂട്ടിൽ പോലും അവളോട് അടുത്ത് നിന്നില്ല....2-3 ചിത്രങ്ങൾ എടുത്ത് അങ്ങേർ പോയി..ഇത് വരെയും ഒരു വാക്ക് പോലും അങ്ങേർ അവളോട്‌ പറഞ്ഞിട്ടില്ല...എല്ലാം ശരിയാകും എന്ന രീതിയിൽ കണ്ണുകൾ ഇറുക്കി കാണിച്ച് പലപ്പോഴും അവളെ സമാധാനപ്പെടുത്തി ഗാഥ... .... വീട്ടിലേക്ക് വിളക്ക് വെച്ച് കയറുന്ന ചടങ്ങാണ്..അത്യാവശം ബന്ധുക്കളും നാട്ടുകാരും അവിടെ കൂടി നിന്നിരുന്നു...കൊളുത്തിയ വിളക്കുമായി അതുലിന്റെ അമ്മ വന്ന് അവളുടെ കയ്യിൽ നൽകി...

"ഇരുവരും വലത് കാൽ വെച്ച് കയറി വാ " - അമ്മ പറഞ്ഞു

പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... അതുൽ അവൾക്ക് മുന്നേ കയറിപ്പോയി, .. അവിടെ കൂടി നിന്നവർ പരസ്പരം നോക്കി...

" ഇതെന്ത് പുകില് " - മിക്കവരും പിറുപിറുത്തു..

അതുലിന്റെ അമ്മയുടെയും ഗാഥയുടെയും മുഖം വിളറി... നാട്ടുകാരുടെയും ബന്ധുക്കളുടെയും ശ്രദ്ധ അമൃതയിലേക്കായി....

അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവിടെ നടന്നത്. പക്ഷെ അതിന്നും പുറമെ കാട്ടാതെ.... ഒന്നും സംഭവകിക്കാത്തത് പോലെ അവൾ അകത്തേക്ക് നടന്നു... വിളക്ക് പൂജമുറിയിൽ വച്ച ശേഷം അവൾ കണ്ണുകളടച്ച് എന്തോ പ്രാർഥിച്ചു... എന്നിട്ട് മുകളിൽ ബാൽക്കാണിയിലേക്ക് നടന്നു...

*** നാട്ടുകാർ എല്ലാം പോയികഴിഞ്ഞിരിക്കുന്നു... വീട്ടിൽ അടുത്ത ബന്ധുക്കാർ മാത്രം ബാക്കിയായി..അതുലിനെ പറ്റിയാണ് ചർച്ച മുഴുവനും...അവനാണെങ്കിൽ മുറിയിൽ കയറി കിടന്ന കിടപ്പാണ് ഇത് വരെ എണീറ്റിട്ടില്ല...അമൃത ബാൽക്കണിയിൽ സിഗരറ്റും പുകച്ച് നിൽക്കുകയാണ്...എന്തെങ്കിലും ടെൻഷനോ സങ്കടമോ വന്നാൽ മാത്രമേ അവൾ പുക വലിക്കാറുള്ളു...ഇന്നത്തെ സംഭവവങ്ങളെ ഓർക്കുകയാണ് അവൾ..

സൂര്യൻ അസ്തമിച്ചു....അന്തരീക്ഷമാകെ രക്ത വർണം പടർന്നിരിക്കുകയാണ് ....അവിടെ നിന്നും അവിടെ നിന്ന് സംക്രമ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അമൃത .... ചുമലിൽ

💬 Comments

View all comments