0%

Chapter Title : അനിയത്തി നൽകിയ സമ്മാനം [നാച്ചോ]

Author : Kambikathakal Read All Parts 942

ഒരു കൈ വീണത് അവൾ അറിഞ്ഞു.... കൈയിലെ സിഗരറ്റ് താഴേക്ക് കളഞ്ഞ് പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഗാഥ...അമൃത നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

ഗാഥ :- "ചേച്ചിക്ക് ഇങ്ങനെയും ഒരു സ്വഭാവമുണ്ടായിരുന്നോ ...?" ഗാഥ സ്വൽപ്പം ദേഷ്യത്തോടെ ചോദിച്ചു...

അമൃത : "ഇനി നീയും കൂടെ ദേഷ്യപ്പെട്.. അതിന്റേം കൂടെ ഒരു കുറവേ ഉള്ളു.. സ്വൽപ്പം സമാധാനം തേടിയാണ് മനുഷ്യൻ സിഗരറ്റിന്റെ സഹായം തേടിയത് " - അവൾ വിതുമ്പുവാൻ തുടങ്ങി..

ഗാഥ : " ഏയ്‌.. ചേച്ചി.. ചേച്ചി കരയല്ലേ... " -അമൃത അവളുടെ മാറിലേക്ക് വീണ് പറയുവാൻ തുടങ്ങി...

അമൃത : "കല്യാണം കഴിഞ്ഞ് എങ്കിലും എന്നോട് സ്നേഹത്തോടെ പെരുമാറും എന്ന് കരുതി...... വേണ്ട എന്നെ സ്നേഹിക്കണ്ട., പക്ഷെ എന്തിനാണ് എന്നെ ഇങ്ങനെ അപമാനിക്കുന്നത് "

ഗാഥ : "അയ്യേ... ചേച്ചി ഇങ്ങ് നോക്കിക്കേ.." അവൾ അമൃതയുടെ മുഖം കൈവെള്ളയിൽ എടുത്തു... " അയ്യേ..പെൺകുട്ടികൾ കരയുന്ന കാലമൊക്കെ കഴിഞ്ഞു... ചേച്ചി എന്തിന് കരയണം.. നിങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കുവാനുള്ള ശേഷിയുണ്ട്...കല്യാണം കഴിഞ്ഞന്നോർത്ത് നിങ്ങൾ ആരുടെയും അടിമയുമല്ല... ചേച്ചിക്ക് ഈ വീട്ടിൽ ഇഷ്ട മുള്ളത് പോലെ ജീവിക്കാം.. എന്തിനും ഞാനും അമ്മയും കൂടെ തന്നെ കാണും.. പിന്നെ ഏട്ടൻ... അങ്ങേരെ നോക്കണ്ട... ഇന്നത്തെ അങ്ങേരുടെ ഷോ കണ്ട് എനിക്കും 2 കൊടുക്കുവാൻ തോന്നി...ഇത്രേയുമായതല്ലേ..., ചേച്ചിയോട് എങ്ങനാണോ അത് പോലെ തന്നെ തിരിച്ചും പെരുമാറുക.. "

ഒരു കൊച്ച് കുഞ്ഞിനെ പോലെ അവളുടെ കൈക്കുളിൽ ഇരുന്ന് അവൾ എല്ലാം കേട്ടു... ഗാഥ തുടർന്നു..

"അവൻ

💬 Comments

View all comments