0%

Chapter Title : അനിയത്തി പൂവ് 3 [Bijo John]

Author : Bijo John Read All Parts 360.6K

കാറിന്റെ അടുത്തു എത്തിയപ്പോൾ അവൾ മുന്നിലെ പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്ന് കയറി ഇരുന്നു.

ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി, എൻജിൻ സ്റ്റാർട്ട് ചെയ്തു. വഴിയിൽ സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചം മാത്രം. രാത്രിയിലെ തണുത്ത കാറ്റും, വിജനമായ റോഡും, കാറിനുള്ളിലെ ആ ശാന്തതയും

എന്താടീ... അവിടെ വെച്ച് അമ്മാവൻ എന്റെ കല്യാണകാര്യം പറഞ്ഞപ്പോഴേക്കും നിന്റെ മുഖം ആകെ ഇരുണ്ടല്ലോ? എന്താ പ്രശ്നം?" ഞാൻ വണ്ടി ഓടിക്കുന്നതിനിടയിൽ മെല്ലെ ചോദിച്ചു.

പെട്ടെന്നാണ് അവൾ എന്റെ നേർക്ക് തിരിഞ്ഞത്. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

"പിന്നെ ഇല്ലാതെ! ആ അമ്മാവൻ എന്തൊക്കെയാ വിളിച്ചു പറയുന്നത്? ചേട്ടന് പ്രായമായി, വേഗം പെണ്ണുകെട്ടിക്കണം എന്നൊക്കെ! ചേട്ടൻ കെട്ടിപ്പോയാൽ പിന്നെ എനിക്ക് ആരാ ഉള്ളത്?"

അവൾ ദേഷ്യവും സങ്കടവും കലർന്ന ശബ്ദത്തിൽ എന്നോട് വഴക്കിടാൻ തുടങ്ങി.

"എടി, അത് ബന്ധുക്കൾ ചുമ്മാ ഓരോന്ന് പറയുന്നതല്ലേ..." ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

"ചുമ്മാ പറയുന്നതല്ല! അമ്മയും അച്ഛനും അതിന് മൂളുന്നത് ഞാൻ കണ്ടതാ. ചേട്ടന് വേറെയൊരു പെണ്ണ് വന്നാൽ പിന്നെ എന്നെ തിരിഞ്ഞുപോലും നോക്കില്ല, എനിക്കറിയാം!" അവൾ അല്പം ഉച്ചത്തിൽ പറഞ്ഞു.

പറഞ്ഞു തീർന്നതും അവൾ മുഖം തിരിച്ച് ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു

ഞാൻ കാർ റോഡിന്റെ ഒരു വശത്തേക്ക് ഒതുക്കി നിർത്തി. കാറിനുള്ളിലെ വെളിച്ചത്തിൽ അവളുടെ ആ മഞ്ഞ ചുരിദാറും വിറയ്ക്കുന്ന തോളുകളും ഞാൻ കണ്ടു.

"ഏഞ്ചലേ..." ഞാൻ പതിയെ വിളിച്ചുകൊണ്ട് എന്റെ കൈ അവളുടെ തോളിൽ വെച്ചു.

പക്ഷേ അവൾ തിരിഞ്ഞില്ല.

"ഏഞ്ചലേ... ഇങ്ങോട്ട് നോക്കടി," ഞാൻ വീണ്ടും വിളിച്ചു. എന്നിട്ടും അവൾ

💬 Comments

View all comments