0%

Chapter Title : അനിയത്തി പൂവ് 3 [Bijo John]

Author : Bijo John Read All Parts 360.6K

കെട്ടിച്ചു വിട്. ഇല്ലെങ്കിൽ പിന്നെ നല്ല കുട്ടികളെയൊന്നും കിട്ടില്ല പറഞ്ഞേക്കാം!"

അയാൾ എന്റെ കല്യാണത്തെക്കുറിച്ചും എനിക്ക് അനുയോജ്യമായ പെൺകുട്ടികളെക്കുറിച്ചും നീട്ടിപ്പരത്തി സംസാരിക്കാൻ തുടങ്ങി.

എന്നാൽ ആ സമയം എന്റെ തൊട്ടടുത്ത് നിന്നിരുന്ന ഏഞ്ചലിന്റെ മുഖത്തെ ഭാവം മാറി. അവളുടെ മുഖത്ത് ഒരു അതൃപ്തി വ്യക്തമായിരുന്നു. എന്റെ കല്യാണകാര്യം മറ്റൊരാൾ സംസാരിക്കുന്നത് കേട്ടപ്പോൾ അവൾക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായി.

അവൾ നിലത്തേക്ക് നോക്കി ചുണ്ടുകൾ കടിച്ചമർത്തി നിൽക്കുകയായിരുന്നു.

സംസാരവും വിശേഷങ്ങളും പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല, പെട്ടെന്ന് തന്നെ രാത്രിയായി. അപ്പോൾ ആ ബന്ധു അച്ഛനോടും അമ്മയോടും പറഞ്ഞു, "ഇത്രയും അടുത്തുവരെ വന്നിട്ട് ഞങ്ങളുടെ വീട് വരെ വരാതെ പോയാൽ ശരിയാവില്ല.

എന്തായാലും ഒന്നു വന്ന് ചായ കുടിച്ചിട്ട് പോകാം."

ഞാനും ഏഞ്ചലും അവിടെ നിന്ന് ബോറടിച്ച് നിൽക്കുന്നത് അച്ഛൻ ശ്രദ്ധിച്ചു.

"എന്നാൽ ഒരു കാര്യം ചെയ്യ്, ബിജോ..." അച്ഛൻ കാറിന്റെ കീ എടുത്ത് എന്റെ കയ്യിലേക്ക് തന്നു. "നിങ്ങൾ രണ്ടുപേരും ബോറടിച്ച് നിൽക്കേണ്ട.

കാറുമെടുത്ത് വീട്ടിലേക്ക് പൊയ്ക്കോ. ഞാനും അമ്മയും ഇവരുടെ വീട്ടിൽ കയറി, ചായയും കുടിച്ച് കുറച്ചു സമയം കഴിഞ്ഞ് എത്തിക്കോളാം."

അച്ഛൻ കീ തന്നതും എനിക്ക് ഉള്ളിൽ വലിയൊരു സന്തോഷവും ഒപ്പം ഒരു ചെറുവിറയലും തോന്നി. ഏഞ്ചൽ എന്നെ ഒന്നു നോക്കി.

ശ്രദ്ധിച്ച് വണ്ടി ഓടിച്ച് പൊയ്ക്കോണം," അമ്മ ഉപദേശിച്ചു.

"ശരി അമ്മേ," എന്ന് പറഞ്ഞ് ഞാൻ കീയും വാങ്ങി നടന്നു.

രാത്രിയുടെ ഇരുട്ടിൽ, കാർ പാർക്കിംഗിലേക്ക് ഞാനും ഏഞ്ചലും നടന്നു. ചുറ്റും കല്യാണത്തിരക്കുകൾ കുറഞ്ഞു തുടങ്ങിയിരുന്നു.

💬 Comments

View all comments