Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
തലവേദന നമുക്ക് പിന്നെ സംസാരിക്കാം....."
"ഹ്മ്മ് ശെരി...."
അവൻ വണ്ടി ഓടിച്ചു. വീട്ടിൽ എത്തി കാർ പോർച്ചിൽ ഇട്ടു, നമിതയും അഞ്‌ജലിയും ഇറങ്ങി. അവർ പരസ്പരം കെട്ടിപിടിച്ചു. എന്നിട്ട് നമിത തിരിച്ച് വീട്ടിലേക്ക് നടന്നു. അഞ്‌ജലിയും പ്രണവും വീട്ടിലേക്ക് കേറി. അഞ്ജലി ആകെ അവശയായിരുന്നു. വീട്ടിൽ കേറിയ അവൾ നേരെ റൂമിലേക്ക് നടന്ന് ബെഡിലേക്ക് കിടന്നു.പ്രണവ് ഹാളിൽ സോഫയിൽ ഇരുന്നു. അവൻ ജഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്ച് രാത്രിലെ കാര്യം ഓർത്തു.
"എന്നാലും അകത്തിരുന്ന താൻ എങ്ങനെ പുറത്ത് എത്തി. ചെറിയ ഷീണം പോലെ തോന്നി. പിന്നെ കണ്ണ് തുറക്കുമ്പോ പുറത്ത്...."
അപ്പോഴാണ് അവന് അലക്സ് തനിക്ക് ഒരു പെഗ് തന്ന കാര്യം ഓർമ്മവന്നത്.
"ഏയ് ഒരു പെഗ് കഴിച്ചാൽ അങ്ങനെ...."
അവന് മനസ്സിൽ സംശയങ്ങൾ നിറഞ്ഞു.ഫോണിൽ pharmeasy ആപ്പ് വഴി അവൻ ഒരു ഡ്രഗ് ടെസ്റ്റിങ് കിറ്റ് ഓർഡർ ചെയ്ത് വരുത്തി. എന്നിട്ട് സാമ്പിൾ എടുത്ത് ടെസ്റ്റ് ചെയ്ത് നോക്കി. അവൻ ഒന്ന് ഞെട്ടി.
നല്ല ഉറക്കത്തിൽ ആയിരുന്ന അഞ്ജലി കണ്ണ് തുറന്നത് മുഖത്ത് വെട്ടം വന്നടിച്ചപ്പോൾ ആണ്. അവൾ എഴുനേറ്റ് പുറത്തേക്ക് നടന്നു. ദേഹം മുഴുവൻ നല്ല വേദന പോലെ അവൾക്ക് തോന്നി. അങ്ങനെ ആയിരുന്നല്ലോ ഇന്നലെത്തെ കാര്യങ്ങൾ. ഹാളിലേക്ക് വന്നപ്പോൾ പ്രണവ് സോഫയിൽ ഇരിക്കുന്നത് കണ്ടു. അവൾ അവന്റെ അടുത്ത് പോയ് ഇരുന്ന് അവന്റെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുത്തു.
"ഗുഡ് മോർണിംഗ് ബേബി, ഉറങ്ങിയില്ലേ നീ....."
അവൻ ഒന്നും മിണ്ടിയില്ല.
"ഹ്മ്മ് എന്ത് പറ്റി.... അല്ല കൂടെ തന്നെ ഉണ്ടാവും എന്ന് പറഞ്ഞിട്ട് ഇന്നലെ എന്നെ ഒറ്റക്ക് ആക്കി സുഖിക്കാൻ പോയല്ലേ...."
അത് കേട്ട് അവന് ദേഷ്യം വന്നു. അവൻ അവളെ പിടിച്ച് തള്ളി മാറ്റി.
"ഏയ് എന്താടാ.... എന്താ ഈ കാണിക്കുന്നേ.....?"അവന്റെ പെട്ടന്നുള്ള ആ പെരുമാറ്റത്തിൽ ഞെട്ടികൊണ്ട് അവൾ ചോദിച്ചു.
"ഞാൻ പോയതല്ല, എന്നെ അവിടെ നിന്ന് മാറ്റിയതാ. അതിൽ നിനക്ക് അറിവുണ്ടോ എന്ന് മാത്രം അറിഞ്ഞാൽ മതി...."
"എഹ് നീ എന്തൊക്കെയാ ഈ പറയുന്നേ....."
"ആ അലക്സ് നാറി....
💬 Comments
View all comments