0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

ചെയ്തോളാൻ. അന്ന് നിനക്ക് അതൊക്കെ ചെയുന്നത് എന്തോ മോശമായിരുന്നു....."

"ഹ്മ്മ്.... അന്ന് ഇഷ്ടമല്ലാത്ത പലതും ഇപ്പൊ ഇഷ്ടമാണല്ലോ. ടാറ്റൂ ഇവിടെ അടിച്ചത് കൊള്ളാമോ.....?"

"ഹ്മ്മ് കൊള്ളാം.... നമ്മുടെ പൂജയില്ലേ അവൾക്ക് ഇതുപോലെ ലോവർ ബാക്കിൽ ഒരു ടാറ്റൂ ഉണ്ട്....."

"ഓഹ് പൂജയുടെ ടാറ്റൂ ഒക്കെ നല്ല ഓർമ്മ ആണല്ലോ അല്ലെ....."അവൾ തിരിഞ്ഞ് നിന്ന് പറഞ്ഞു.

"എന്താടി.....?"

"അല്ല ആ പൂജയെ നിനക്ക് നല്ലപോലെ ബോധിച്ചു എന്ന് പറഞ്ഞതാ....."

"ഷി ഈസ്‌ എ നൈസ് ഗേൾ.... എന്തെടി ഒരു കുശുമ്പ് പോലെ....?"

"ഓഹ് നമുക്ക് എന്ത് കുശുമ്പ്, നിനക്ക് അല്ലെ അതൊക്കെ......"

"ഹ്മ്മ് എന്തായാലും നിന്നെക്കാൾ മറ്റുരിറ്റി ഉണ്ട്...."അവൻ കളി പോലെ പറഞ്ഞു.

"എന്നാ ഒരു കാര്യം ചെയ്യ്, അവളെ ഇവിടെ സ്ഥിരമായി നിർത്തിക്കോ...."

"അത് ആലോചിക്കാവുന്നതാണ്....."

"ദേ മോന്തക്ക് ഒന്ന് തരൂട്ടാ ഞാൻ....."

"ശോ എന്താ പൊസ്സസീവ്നെസ്, ഞാനെ നല്ല ചൂട് ബ്രൂ കോഫീ എടുക്കാം. അപ്പൊ ഒരു ആശ്വാസം കിട്ടും...."

"വേണ്ട അതും നിന്റെ പൂജക്ക്‌ ഉണ്ടാക്കി കൊടുത്തു....."

അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. ഇടക്ക് ഒക്കെ ഉണ്ടാവാറുള്ള അവരുടെ ചെറിയ പൊസ്സസീവ്നെസ് വഴക്ക് പോലെയേ അവൻ അത് കണ്ടുള്ളു. പക്ഷെ അവൾക്ക് ഉള്ളിൽ ദേഷ്യം തോന്നി. പൂജയുടെ കാര്യം തന്നോട് പറയാത്തത്തിലും ഇപ്പോ അവളെ പറ്റി പൊക്കി പറയുന്നതിലും.

അവൾ മുഖം ഏറ്റിപിടിച്ച് നിന്ന് ഡ്രസ്സ്‌ മാറി. ആ സമയം മേശയിൽ ഇരിക്കുന്ന പ്രണവിന്റെ ഫോൺ അവൾ കണ്ടു. അവൾ കിച്ചണിലേക്ക് ഒന്ന് എത്തി നോക്കിയിട്ട് അവന്റെ ഫോൺ എടുത്ത് അൺലോക്ക്

💬 Comments

View all comments