Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
ചെയ്ത് വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് നോക്കി.
പൂജയുടെ ചാറ്റ് സെർച്ച് ചെയ്തു. ഓപ്പൺ ചെയ്തപ്പോ ചാറ്റ് ക്ലിയർ ചെയ്തിരുന്നു. അവർ തമ്മിൽ അടുപ്പമുണ്ട്. അല്ലേൽ പിന്നെ എന്തിന് അവൻ ചാറ്റ് ക്ലിയർ ചെയ്യണം.അവൻ അങ്ങനെ ചെയ്യുന്നതല്ല. അവൾ കാൾ ഹിസ്റ്ററി എടുത്ത് നോക്കി. അതിൽ താൻ പോയ ദിവസം പൂജയുടെ ഒരു കാൾ വന്നിട്ടുണ്ട്. അതും കൂടി കണ്ടപ്പോ അവളുടെ സംശയം എല്ലാം മാറി.
അവൾക്ക് ഉള്ളിൽ ദേഷ്യം അരിച്ചു കയറി. അവൾ ഫോൺ അവിടെ വച്ചിട്ട് ബെഡിൽ ഇരുന്നു.ആ സമയം പ്രണവ് രണ്ട് കപ്പിൾ കോഫീയും കൊണ്ട് വന്നു. ഒന്ന് അവൾക്ക് നേരെ നീട്ടി. അവൾ അത് വാങ്ങി.
"പ്രണവ് നിനക്ക് എന്നോട് എന്തേലും പറയാൻ ഉണ്ടോ....?"അവൾ ചോദിച്ചു.
"എന്ത് പറയാൻ....? അഹ് രാത്രിക്ക് ചിക്കൻ വാങ്ങിച്ചിട്ടുണ്ട്, അത് ഫ്രൈ ചെയ്ത് വച്ചാ മതിട്ടാ...."
"ദേ തമാശ കളിക്കാൻ ചോദിച്ചതല്ല...."
"എന്താടി നിനക്ക്, കാര്യം പറ...."അവൻ അവളുടെ സൈഡിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
"നിനക്ക് ആ പൂജയോട് ഉള്ള താല്പര്യം എന്താ....?"
"അവള് കൊള്ളാം, എന്തെ....?"
"അന്ന് അലക്സ് നിനക്ക് ഡ്രഗ് തന്ന് നിന്നെ പുറത്ത് കിടത്തി എന്ന് പറഞ്ഞില്ലേ, അന്ന് നീ അവിടെ വച്ച് പൂജയെ കണ്ടോ....?"
"അഹ് അത്.... ചിലപ്പോ കണ്ട് കാണും....."
"ചിലപ്പോ കണ്ടു എന്നല്ല, നിനക്ക് ആ സമയം സ്വബോധം ഇല്ലായിരുന്നു എന്ന് നീ പറഞ്ഞു. അപ്പൊ നീ അവിടെ വച്ച് അവളെ കണ്ടോ....?"
"അത് എനിക്ക് പെട്ടന്ന് ഓർമ്മ വന്നപ്പോ ഞാൻ കണ്ടു...."
"ഓഹ് അതെങ്ങനെയാ പെട്ടന്ന് ഓർമ്മ വന്നിട്ട്
💬 Comments
View all comments