Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
ഓഫീസിലെ എല്ലാവരും അവളെ വന്ന് പ്രശംസിച്ചു. അഞ്ജലി ഈ സന്തോഷ വാർത്ത പ്രണവിനോട് പറയാനായി ഫോൺ എടുത്ത് അവനെ വിളിക്കാൻ തുടങ്ങി.
"ഹേയ് കൺഗ്രാറ്റ്സ്...."
"താങ്ക്..."
പിന്നിൽ നിന്നുള്ള ആ പ്രശംസ കേട്ട് തിരിഞ്ഞ അവൾ കണ്ടത് അലക്സിനെ ആയിരുന്നു. പെട്ടന്ന് പ്രതീക്ഷിക്കാതെ അവനെ കണ്ടപ്പോൾ അവൾ മിണ്ടാതെ നിന്നുപോയി.
"കൺഗ്രാജുലേഷൻസ് സെയിൽസ് ഹെഡ്...."
"ഹ്മ്മ് താങ്ക്സ്, നീ എന്താ ഇവിടെ....?"
"എന്തെ എനിക്ക് ഇവിടെ വരാൻ പാടില്ലേ....?"
"അല്ല മൂന്നാല് ദിവസമായിട്ട് ഒരു വിവരവും ഉണ്ടായില്ലല്ലോ...."
"അത് ശെരി നീ അല്ലെ പറഞ്ഞെ, നീ പറയാത്തെ കോൺടാക്ട് ചെയ്യാൻ നിക്കണ്ട എന്ന്....."
"ഓ ഞാൻ അങ്ങനെ പറഞ്ഞു എന്ന് വച്ച്, അത് ഒന്നും ഒരു എസ്ക്യൂസ് അല്ല. സ്നേഹം ഉള്ളവർ ആണേൽ വിളിച്ചേനെ...."
"ആഹാ അങ്ങനെ ആയോ ഇപ്പൊ...."
അവർ ചിരിച്ച് സംസാരിച്ചു നിന്നു. ആ സമയം അരുന്ധതി മാഡം അവർക്കിടയിലേക്ക് വന്നു.
"അഹ് അലക്സ്, നിനക്ക് അഞ്ജലിയെ പരിചയമുണ്ടോ....?"
"പിന്നെ ഞങ്ങൾ പഴയ കോളേജ് മേറ്റ്സ് അല്ലെ...."
"ഓഹോ, അഞ്ജലി ഈസ് വൺ ഓഫ് ഔർ ബെസ്റ്റ് സ്റ്റാഫ്സ്. ഷി ഈസ് വെരി ഹാർഡ് വർക്കിംഗ്...."
"യെസ് ഐ നോ ഇറ്റ്, എല്ലാ കാര്യത്തിലും ഹാർഡ് വർക്കിംഗ് ആണ്...."
അഞ്ജലി മാഡം കാണാതെ അവനെ കണ്ണുരുട്ടി കാണിച്ചു.
"ഓക്കേ അലക്സ് എനിക്ക് കുറച്ച് വർക്ക് ഉണ്ട്, നീ ക്യാബിനിലേക്ക് വരുന്നുണ്ടോ....?"
"ഇല്ല എനിക്കും കുറച്ചു തിരിക്ക് ഉണ്ട്, സീ യു ലെറ്റർ...."
"ഓക്കേ ബൈ....." മാഡം അവിടെ നിന്ന് പോയി.
"എന്തെ പോണില്ലേ മാഡത്തിന്റെ
💬 Comments
View all comments