Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
മറ്റേ പൂജയില്ലേ അവൾ ആയിട്ട് ഇരുന്ന് എൻജോയ് ചെയുന്നത് കണ്ടു...."
അത് കേട്ടപ്പോൾ അവൾക്ക് അലക്സ് പറഞ്ഞതിൽ സത്യമുണ്ടെന്ന് തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞു.
"എന്താടി ഇപ്പൊ അത് ചോദിക്കാൻ...?"
"ഏയ് ഒന്നുല്ല...."
"ഹ്മ്മ് അവൾക്ക് പ്രണവിനെ അങ്ങ് ബോധിച്ചു എന്ന് തോന്നുന്നുവല്ലോ. നീ പോയപ്പോ തന്നെ വീട്ടിലേക്ക് വരുന്നത് കണ്ടു...."
"എഹ്... എന്ത്... ഏത് വീട്ടിലേക്ക്....?"
"നിന്റെ വീട്ടിലേക്ക് അല്ലാതെ എവിടേക്ക്...."
"നീ സത്യമാണോ പറയണേ....?"
"ഒരു കാര്യം ചെയ് നീ വാട്സ്ആപ്പ് എടുത്ത് നോകിയെ ഞാൻ ഒരു ഫോട്ടോ അയച്ചിട്ടുണ്ട്...."
അഞ്ജലി കോൾ കട്ട് ചെയ്യാതെ വാട്സ്ആപ്പ് എടുത്ത് നമിതയുടെ ചാറ്റ് ഓപ്പൺ ചെയ്ത് അവൾ അയച്ച ഫോട്ടോ ഓപ്പൺ ചെയ്തു. തങ്ങളുടെ വീടിന്റെ സിറ്റ് ഔട്ടിൽ നിന്ന് കൊണ്ട് പ്രണവും പൂജയും കെട്ടിപിടിച്ചു നിക്കുന്ന ഫോട്ടോ. അവളിൽ സങ്കടവും പരിഭവവും അരിച്ചു കയറി. പ്രണവ് തന്നോട് കള്ളം പറഞ്ഞതാണ്. അവന് പൂജയോട് ഉള്ളത് തന്നോട് പറയാൻ പറ്റാത്ത താല്പര്യം ആയിരിക്കും. പക്ഷെ എന്തിന് അവൻ അലക്സിനെ പറ്റി തന്നോട് കള്ളം പറഞ്ഞു.ഉത്തരം കിട്ടാതെ അവൾ വലഞ്ഞു.
"അഞ്ചു... എന്ത് പറ്റി ഡി, അവൾ വരുന്നത് നിന്നോട് പറഞ്ഞില്ലേ....?"
"ഇല്ല...."
"അപ്പൊ ഞാൻ സംശയിച്ചത് ശെരി തന്നെയാണ്...."
"എന്ത്....?"
"അവൾക്ക് അവനോട് താല്പര്യം ഉണ്ട്. അന്ന് നിങ്ങളുടെ ഫസ്റ്റ് ടൈം കഴിഞ്ഞ് ഞാൻ വിളിച്ചപ്പോ അവൾക്ക് പ്രണവിനെ പറ്റി വളരെ നല്ല അഭിപ്രായമായിരുന്നു. എന്റേന്ന് അവന്റെ നമ്പറും വാങ്ങി. പ്രണവ് അത് നിന്നോട് പറഞ്ഞില്ലേ......?"
"നോ.... പക്ഷെ അവന് അതിന് ഒരു റീസൺ കാണും....
💬 Comments
View all comments