0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

വരാം...."

അവൻ തിരിച്ച് കാറിൽ കേറി വണ്ടിയെടുത്തു. അവൻ അവിടെന്ന് അടുത്തുള്ള ബീച്ചിലെക്ക് വണ്ടി എടുത്തു. അഞ്ജലി അവിടെ കാണുമെന്ന് അവന്റെ മനസ്സ് പറഞ്ഞു.ബീച്ചിൽ എത്തി അവൻ മോളെയും എടുത്ത് അവിടെയെല്ലാം അവളെ തിരിഞ്ഞു നടന്നു. അവസാനം അവൻ പ്രതീക്ഷിച്ച പോലെ അവളെ കണ്ടു. വിദൂരമായ കടലിലേക്ക് നോക്കി അവൾ ഇരിക്കുന്നു.

"അമ്മേ....!!!"

അവളെ കണ്ടതും ഇഷ മോൾ അവളെ വിളിച്ചുകൊണ്ട് ഓടി ചെന്നു. ആ വിളി കേട്ട് അഞ്ജലി തിരിഞ്ഞ് നോക്കി. അവൾ സന്തോഷത്തോടെ എഴുനേറ്റ് മോളെ കോരി എടുത്തു.എന്നിട്ട് കരഞ്ഞുകൊണ്ട് അവളെ ഉമ്മ വച്ചു. പ്രണവ് അവളുടെ അടുത്തേക്ക് ചെന്നു.പ്രണവിനെ കണ്ട അവളുടെ മുഖം പ്രസാദിച്ചു. മോളെ താഴെ നിർത്തി അവൾ അവനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.

"പ്രണവ്.....ഐയാം സോറി....പ്ലീസ്...."അവൾ ഏന്തി കരഞ്ഞു.

"ഹ്മ്മ് നീ കരയല്ലേ ഞാൻ എല്ലാം അറിഞ്ഞു. അവന് കൊടുക്കേണ്ടതൊക്കെ ഞങ്ങൾ കൊടുത്തിട്ടുണ്ട്. നമിയും നിന്നെ പോലെ അവൾ ട്രാപ്പ് ചെയ്തതാ. ഇനി അവൻ നമ്മുടെ ആരുടെയും ലൈഫിൽ ഉണ്ടാവില്ല....."

"ഹ്മ്മ്.... അവൾക്ക് ഞാൻ കൊടുക്കുന്നുണ്ട്. നിനക്കും തരണം. ഓരോ ഫാന്റസികൾ കൊണ്ട് വന്നിട്ട്...."

"ഹ ഹ അതിനെന്താടി നമ്മൾ ഇപ്പോഴും ഒരുമിച്ച് അല്ലെ. അതിന് കാരണം എന്താന്ന് അറിയോ.നമ്മൾ രണ്ട് പേരും ആത്മാർഥമായി സ്നേഹിച്ചത് തമ്മിൽ തമ്മിലാണ്.ആ സ്നേഹത്തെ ഒരാൾക്കും പിരിക്കാൻ പറ്റില്ല.അതുപോലെ ഈ ഫാന്റസക്ക് ഒരു കുഴപ്പവും ഇല്ല. പരസ്പര. വിശ്വാസം അതാണ് എല്ലാം.നമ്മുടെ ഇടയിൽ മനഃപൂർവം നമ്മളെ അകറ്റാൻ ചിലർ ശ്രെമിച്ചു. അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ ആയത്...."

"ഹ്മ്മ്... ഇപ്പൊ പറ. അന്ന് പറഞ്ഞ പോലെ മടുപ്പ് ഇപ്പോഴും ഉണ്ടോ...."

"ഇനി മരിക്കുന്ന വരെ എനിക്ക് ഒരു മടുപ്പുമില്ല.എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി. അല്ല നീ എന്താ വീട്ടിൽ പോവാതെ ഇവിടെ വന്നേ....?"

"അവരെ ഫേസ് ചെയ്യാനുള്ള മനഃശക്തിക്ക് വേണ്ടി. അല്ല നീയെങ്ങനെ ഞാൻ ഇവിടെ ഉണ്ടാവുമെന്ന് അറിഞ്ഞു...?"

"നിന്നെ ഈ ലോകത്ത് നിന്നെക്കാളും മനസിലാക്കിയവൻ അല്ലേടി ഞാൻ. ഇനി അങ്ങോട്ട് എന്നും. എന്തായാലും വീട്ടിൽ എല്ലാവരോടും ഒരുമിച്ച് പറയാം.പുതിയ ഒരാളുകൂടി വരാൻ പോവാണെന്ന്...."

💬 Comments

View all comments