Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]
“ദുഷ്ട്ടന്‍” അവള്‍ ചുണ്ട്കള്‍ പതിയെ കടിച്ചു കൊണ്ട് ഹരിയുടെ കൈയില്‍ പതുക്കെ ഇടിച്ചു കൊണ്ട് പറഞ്ഞു...ഹരി അവിടെ നിന്നു പതിയെ നടന്നു. “ഡോ ഹരി...താന്‍ എന്തൊക്കെ പറഞ്ഞാലും നീ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഒരു പെന്കുട്ടിടെ കഴുത്തില്‍ താലി കേട്ടുന്നുണ്ടെങ്കില്‍ അത് ഞാന്‍ ആരികും..താന്‍ കണ്ടോ” “പോടീ” ഹരി ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു...അഞ്ജലിയുടെ മുഖം വീണ്ടും മ്ലാനമായി..അവള്‍ നെടു വീര്‍പ്പിട്ടു. “കുട്ടി ഇത് ലൈബ്രറി ആണ്....ഇവിടെ ഇത്ര ഒച്ചയൊന്നും പാടില്ല..മറ്റുള്ളവര്‍ക്ക് ശല്യം ആകാനും പാടില്ല” “അതിനിപ്പോ ഇവിടെ ആരും ഇല്ലാലോ” അവളോട് ദേഷ്യത്തോടെ പറഞ്ഞ മൃധുലയെ നോക്കി അഞ്ജലി കെറുവിച്ചു കൊണ്ട് നിന്നു.. “നീ എന്തിനാ കുട്ടി ആ പാവം ഹരിയെ ഇങ്ങനെ വിഷമിപ്പിക്കുന്നെ” “ഇഷ്ട്ടം കൊണ്ട്” “ഇഷ്ട്ടം കൊണ്ട് ആളുകളെ ശല്യം ചെയുക അല്ല ചെയ്യേണ്ടത്..അവരെ അവരുടെ പാട്ടിനു വിടണം മനസമാധാനം കൊടുക്കണം..അതാ സ്നേഹം ഉള്ളവര ചെയ്യുന്നത്” “ആണോ ..ഇന്നലെ ഞാന്‍ അവനെ അങ്ങനെ വിടുന്നില്ല..അവന്‍ എന്റെയാ എന്‍റെ മാത്രം...അപ്പൊ ഞാന്‍ ഈ കാണിക്കുന്ന കുസൃതി എല്ലാം അവനു ഇഷ്ട്ടവുമാണ്..അല്ലങ്കില്‍ ഇത്രേം നേരം അവന്‍ എന്‍റെ വര്‍ത്തമാനം കേട്ടുകൊണ്ട് നില്‍ക്കോ:” അത് കേട്ടപ്പോള്‍ മൃധുലയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു...അവള്‍ പല്ലുകള്‍ കൂട്ടി ഇറുമി... “അത് നീ മാത്രം തീരുമാനിച്ചാല്‍ മതിയോ” “തല്‍ക്കാലം മതി” ആ ശബ്ദം കേട്ടു അഞ്ജലിയും മൃധുലയും തിരിഞ്ഞു നോക്കി..റോസി.. “എന്തെ മൃദുല മാഡം ഹരി ഇവളുടെ മാത്രം ആയാല്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ നിങ്ങള്ക്ക് “ മൃദുല ഒന്നും മിണ്ടാതെ നിന്നു...അഞ്ജലി റോസിയെ നോക്കി ചിരിച്ചു.. “മിസ്സിന് നാണം
💬 Comments
View all comments