Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]
നിങ്ങള്‍ അല്ല നീ ഇങ്ങനെ പറയുമ്പോള്‍ സത്യമായും വിഷമമാ കേട്ടോ” അപ്പുറത്ത് നിന്നും ഫോണില്‍ കൂടെ ഒരു വിതുമ്പല്‍ കേട്ടു...റോസിന്റെ സങ്കടം പക്ഷെ കള്ളിന്‍റെ ലഹരിയില്‍ ഇരുന്ന കിരണിനു മനസിലായില്ല.. “എന്‍റെ പെങ്ങള്‍ എന്തെടി” “നിന്‍റെ ഏതു പെങ്ങള്‍” തന്‍റെ സങ്കടം പറച്ചില്‍ കിരണിനു തെല്ലും മനസിലായില്ല എന്ന് മനസിലാക്കിയ റോസ് പെട്ടന്ന് തന്‍റെ ഭാവം മാറ്റിക്കൊണ്ട് ചോദിച്ചു.. “ആഹ അപ്പൊ നിനക്കും എന്‍റെ പെങ്ങളെ അറിയില്ല അല്ലെ...അല്ലെങ്കിലും ഒരു നാറികള്‍ക്കും എന്‍റെ വിഷമം മനസിലാകില്ല...ഞാന്‍ ചിന്തിക്കുന്നതോന്നും മനസിലാകില്ല”.. കൈയിലെ ഗ്ലാസ് ഞെരുക്കി അമര്‍ത്തി കൊണ്ട് കിരണ്‍ പറഞ്ഞപ്പോള്‍ അവന്‍റെ പല്ലു കടിക്കുന്ന ശബ്ദം റോസ് ഫോണിലൂടെ കേള്‍ക്കാതിരുന്നില്ല... “അങ്ങനെ പറയല്ലേ കിരണേ...എനിക്ക് മനസിലാകും നിന്നെ” റോസിന്റെ ശബ്ധത്തില്‍ സ്നേഹം തുളുമ്പി നിന്നു.. “എന്നിട്ടാനോടി മൈരേ നീ എന്‍റെ പെങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതാരാ എന്ന് ചോദിച്ചത്” “അത് ഞാന്‍ അല്ലല്ലോ അത്രമാത്രം എനിക്ക് അറിഞ്ഞാല്‍ മതി” “നീയോ...തുഫ്...പോടീ തടിച്ചി,,ഞാന്‍ എന്‍റെ അഞ്ജലി കുട്ടിടെ കാര്യം ആണ് പറഞ്ഞത്...” അവളല്ല പെങ്ങള്‍ എന്ന് പറഞ്ഞപ്പോ റോസിന്റെ മുഖം അല്‍പ്പം കൂടി പ്രസന്നമായി.. “ഓഹോ അവളെ ആണോ ഈ പെങ്ങളെ പെങ്ങളെ എന്നും വിളിച്ചുകൊണ്ടിരുന്നത്..കൊള്ളം...ഹാ ഞാന്‍ കൊടുക്കാം” അല്‍പ്പ സമയം ഇരുഭാഗത്തും നിശബ്ധത മാത്രം നിഴലിച്ചു നിന്നു... “ഹലോ” “ഹാ പെങ്ങളെ..” “എന്താ ആങ്ങളെ” അഞ്ജലിയുടെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു...കിരണ്‍ അപ്പോളും കൈയിലെ മദ്യ ഗ്ലാസ് ഞെരിച്ചു കൊണ്ട് ആടി ആടി നില്‍ക്കുകയായിരുന്നു ... “പെങ്ങളെ...ഈ ലോകത്ത് എന്തൊക്കെ സംഭവിച്ചാലും നിന്‍റെ ഹരി തന്നെ നിന്‍റെ
💬 Comments
View all comments