0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]

Author : Achuraj Read All Parts 717

കഴുത്തില്‍ താലി കെട്ടും..ഞാന്‍ ...ദെ ..ദിങ്ങോട്ടു നോക്കിക്കേ നിന്‍റെ ആങ്ങളയാ പറയുന്നേ..അവനെ കൊണ്ട് ഞാന്‍ എന്നെ അളിയാ എന്ന് വിളിപ്പിചിരിക്കും..സത്യം” അങ്ങനെ പറഞ്ഞത് കേട്ടപ്പോള്‍ അഞ്ജലിക്ക് എന്തെന്നില്ലാത്ത സന്തോഷം വന്നു....അവന്‍ കള്ളുകുടിച്ചാണ്] പറയുന്നതെങ്കിലും പറഞ്ഞ കാര്യം അഞ്ജലിയെ വല്ലാണ്ട് സന്തോഷിപ്പിച്ചു..... “ഓ നിന്‍റെ നാക്ക്‌ പൊന്നാകട്ടെ എന്‍റെ പോന്നാങ്ങളെ” “ആകും...ഇല്ലെങ്കില്‍ ആക്കിയിരിക്കും” “അതൊക്കെ ശെരി അവിടെ നില്‍ക്കട്ടെ...ഇന്ന് എന്‍റെ ആങ്ങള വന്‍ ഫോമിലാണല്ലോ..എന്താണ്...ഇന്നെന്തിന്റെ പാര്‍ട്ടി ആണ്...അല്ല നിങ്ങള്‍ക്ക് പിന്നെ പ്രത്യകിച്ചു കാരണം ഒന്നും വേണ്ടല്ലോ അല്ലെ” “’നീ അങ്ങനെ പറയരുത് അഞ്ജലി...ഞാന്‍ കുടിച്ചത് നിനക്ക് വേണ്ടി ആണ്...നിന്‍റെ അവസ്ഥ കണ്ടുള്ള സങ്കടം കണ്ടാണ്‌ ഞാന്‍ കുടിച്ചത്...എത്ര കാലമായി പെണ്ണെ നീ ഇങ്ങനെ ...കണ്ടു നില്‍ക്കുന്ന ഞങ്ങള്‍ക്ക് തന്നെ ..” കിരണിന്‍റെ വാക്കുകള്‍ ഓടി വന്ന അഞ്ജലിയുടെ സന്തോഷത്തെ മറച്ചുകൊണ്ട്‌ സങ്കടത്തിന്റെ കണികകള്‍ അവളുടെ കണ്ണുകളില്‍ നിറച്ചു... “സാരമില്ല ആങ്ങളെ ഞാന്‍ കാത്തിരുന്നോളം എത്ര കാലം വരെയും..സ്നേഹം പിടിച്ചു വാങ്ങാന്‍ പറ്റുന്നതല്ലല്ലോട...എന്ന് വച്ചു എന്‍റെ പേരും പറഞ്ഞു എന്‍റെ പൊന്നാങ്ങള ഇങ്ങനെ കുടിച്ചു നശിക്കുന്നതും എനിക്ക് സങ്കടമാണ് കേട്ടോ..” “നിര്‍ത്തി,,,,ഇന്നുമുതല്‍ നീ ആണേ നിര്‍ത്തി...” “ഹാ ഉറപ്പായിട്ടും ...ഈ സത്യം കേട്ടു കേട്ടു എനിക്ക് തന്നെ ബോറടിക്കാന്‍ തുടങ്ങീട്ടോ ആങ്ങളെ” അല്‍പ്പം ചിരിച്ചു കൊണ്ട് അഞ്ജലി പറഞ്ഞു ...കിരണിനു പക്ഷെ ഭാവഭേദങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ... “ഡാ എന്താടാ...ആരെയാ നീ വിളിക്കുന്നെ...എടാ നാറി...” ഫോണിലൂടെ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ട അഞ്ജലിക്ക് പക്ഷെ ആ ശബ്ദം തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ട് വന്നില്ല...ഹരിയാണ് അവിടെ കിരണിനെ ചീത്ത വിളിക്കുന്നത്‌...അവള്‍ ഫോണ്‍

💬 Comments

View all comments