Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]
കിരണും സൂരജും അവള്‍ക്കു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവനൊപ്പം നടന്നു.... മുകളിലെ ലൈബ്രറിയുടെ ജനാല ചില്ലിലൂടെ മരിയയും മൃധുലയും അവളെ നോക്കി നിന്നു...അഞ്ജലി നെടുവീര്‍പ്പിട്ടു മുന്നോട്ടു നടക്കാന്‍ തുടങ്ങുന്ന സമയം അവിടെ ഒരു കാര്‍ വന്നു നിന്നു..അവള്‍ സന്തോഷത്തോടെ അതിനടുത്തേക്ക് നടന്നു... കാറില്‍ നിന്നും ഇറങ്ങിയത് അഞ്ജലിയുടെ അച്ഛന്‍ ആയിരുന്നു ..ദേവനാരായണന്‍...കറുത്ത സ്യുട്ട് ആണ് അയാളുടെ വേഷം..മുടിയുടെ വശങ്ങള്‍ അല്‍പ്പാല്‍പ്പം നരച്ചു തുടങ്ങിയെങ്കിലും പക്ഷെ അയാളുടെ മുഖം പ്രസന്നവും ഇപ്പോളും യുവത്വം തുളുംബുന്നതും ആയിരുന്നു..അഞ്ജലി അയാളെ കെട്ടിപ്പിടിച്ചു...അയാള്‍ അവളുടെ തല മുടിയില്‍ തഴുകി... “എന്താണ് ഒരു അറിയിപ്പില്ലാത്ത വിസിറ്റ്” അച്ഛനില്‍ നിന്നും അല്‍പ്പം അകന്നു കാറില്‍ ചാരി നിന്നുക്കൊണ്ട് അഞ്ജലി ചോദിച്ചു.. “അറിയിപ്പില്ലാതെ വന്നാല്‍ അല്ലെ നിന്‍റെ കള്ളത്തരങ്ങള്‍ എല്ലാം കണ്ടുപിടിക്കാന്‍ പറ്റുകയുള്ളു” ദേവനാരയണന്‍ അവളുടെ കവിളില്‍ പതിയെ പിടിച്ചുകൊണ്ടു പറഞ്ഞു... “പിന്നെ അങ്ങനെ കണ്ടുപിടിക്കാന്‍ മാത്രമുള്ള കള്ളത്തരങ്ങള്‍ ഒന്നും ഇല്ലെന്റെ ദേവനാരായണ,,” “ഉം ഉവ..ഉവ...കഴിഞ്ഞ ദിവസം പ്രിന്സിപ്പലച്ചന്‍ വിളിപ്പിച്ചിരുന്നു ..ഇത്രടം വരെ ഒന്ന് വരാന്‍ പറഞ്ഞു..” “ഹാ വല്ല പിരിവിനും ആയിരിക്കും....അല്ലാതെ നിങ്ങള്‍ ബിസിനെസ്ക്കാരെ എല്ലാം എന്തിനാ കോളെജിലേക്ക് വിളിപ്പിക്കുന്നതു...” “എവിടെ നിന്‍റെ ഹരി” “ഉം വന്നിട്ടുണ്ട്” “ഓ അപ്പൊ കണികാണല്‍ കഴിഞ്ഞുള്ള നില്പ്പനല്ലേ...അടുത്ത മഴക്കാലത്തിനു മുന്നേ വല്ലതും നടക്കോ” “അച്ഛന്‍ കണ്ടോ ഈ തവണ ഞാന്‍ സാദിചിരിക്കും” “ഇത് തന്നെയാ നീ കഴിഞ്ഞ കൊല്ലവും പറഞ്ഞത് ...ഹാ നടന്നാല്‍ നിനക്ക് കൊള്ളം” “എനിക്ക് മാത്രമല്ല അച്ഛനു കൊള്ളം” “അതെന്നാടി” “അച്ഛനും ഉണ്ടാകില്ലേ പേരകുട്ടികളെ ഒക്കെ കാണണം എന്നാഗ്രഹം” “ഓഹോ അപ്പൊ നീ പറഞു
💬 Comments
View all comments