Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]
‘കാണാം” “ആ കാണാം” ഇതാണ് ഈ കോളേജിലെ അവസ്ഥ...ആകെ ഒരു ഹരിയും നൂറായിരം കാമുകി മാരും...കൂടെ അവന്‍ ഇവിടെ അഡ്മിഷന്‍ കിട്ടി വന്ന അന്നുമുതല്‍ അവനെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന അഞ്ജലിയു,,, “ഹോ ദെ നില്കുന്നു നിന്‍റെ കണി....എന്നും ഈ ഒരു കാര്യത്തിന് മാത്രം മുടക്കില്ല..അല്ലേടാ കിരണേ” “ഇതിപ്പോള്‍ വര്ഷം കുറെ ആയില്ലേട....അവള്‍ നില്‍ക്കുന്ന ആ വാക മരച്ചുവട്ടിലെ പുല്‍നാമ്പ് പോലും അവളെ ഇപ്പൊ പ്രണയിക്കുന്നുണ്ടാകും ..അതെങ്ങാന എറിയാന്‍ അറിയുന്നവന്റെ കൈയില്‍ ദൈവം വടി കൊടുക്കുല്ലല്ലോ “ കിരണ്‍ അത് പറഞ്ഞപ്പോള്‍ ഹരി കിരണിനെ അല്‍പ്പം കലിപ്പില്‍ നോക്കി..കിരണ്‍ ഞാന്‍ ഒന്നും പറഞ്ഞില്ലേ എന്ന് പറഞ്ഞുകൊണ്ട് അവരുടെ ഒപ്പം നടന്നു.. “ഗുഡ് മോര്‍ണിംഗ് ഹരി” “ഞങ്ങളും കൂടെ ഉണ്ട് അഞ്ജലി” “ഹാ എന്നാല്‍ നിങ്ങള്‍ക്കും ഗുഡ് മോര്‍ണിംഗ് “ “ഉം” ഹരി അഞ്ജലിയെ ഒന്ന് നോക്കി അകത്തേക്ക് പോയി...അഞ്ജലി...ഹരി ആ കൊളെജിലെ ഹീറോ എങ്കില്‍ അഞ്ജലി ആ കോളേജിലെ രാജകുമാരി ആണ്...അവള്‍ സുന്ദരി എന്ന് പറഞ്ഞാല്‍ ആ വാക്കിനു അര്‍ഥം ഇല്ലാതായി പോകും..വട്ട മുഖം ആണ് അവള്‍ക്കു..പുരികം ത്രെഡ് ചെയ്തു വളച്ചു വച്ചിരിക്കുന്നു...ചെറിയ അധരങ്ങള്‍ കാതില്‍ കടുക്കന്‍...മുട്ടോളം എത്തി നില്‍ക്കുന്ന കാര്‍കൂന്തല്‍..എന്നും സാരിയോ സല്‍വാറോ മാത്രം വേഷം,,,, ചന്ദന കുറി അണിഞ്ഞ് എന്നും കാമ്പസിലെ ആ വാക മരച്ചുവട്ടില്‍ അവള്‍ അവനായി കാത്തു നില്‍ക്കും..തന്‍റെ പ്രണയം പറയാതെ പറഞ്ഞുകൊണ്ട് അവള്‍ അവനെ നോക്കി പുഞ്ചിരിക്കും...ഭാവ ഭേദങ്ങള്‍ ഇല്ലാതെ ഹരി നടന്നുപോകും...വീണ്ടും മാളിക പുറത്തമ്മയെ പോലെ അഞ്ജലി അവനായി കാത്തിരിക്കും... അഞ്ജലി പക്ഷെ ഹരിയെ പോലെ കാശില്ലാത്ത വീട്ടിലെ
💬 Comments
View all comments