Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]
പെണ്ണല്ല...അഞ്ജലി ഗ്രൂപ്സ് ഓഫ് കമ്പനി ഉടമ ദേവനാരായണന്റെ ഒറ്റ പുത്രി..ആണായും പെണ്ണായും കോടികണക്കിന് വരുന്ന സ്വത്തുക്കളുടെ ഏക ഉടമ..ചെറുപ്പത്തിലെ അമ്മ നഷ്ട്ടപ്പെട്ട അഞ്ജലിക്ക് എല്ലാം അച്ഛന്‍ മാത്രമാണ്...അവര്‍ ഉറ്റ ചങ്ങാതിമാരാണ്...ഇന്ഫാക്ക്റ്റ് ഹരിയെ വളക്കാന്‍ ബുദ്ധി പറഞ്ഞു കൊടുക്കുന്നത് അച്ഛന്‍ തന്നെ... “എന്‍റെ അഞ്ജലി കുട്ടി..വര്ഷം നാലായിഇപ്പൊ ഇത്..എന്നും കുളിച്ചു കുറി തൊട്ടു അവനു വേണ്ടി ഇങ്ങനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്...വല്ല മാറ്റവും ഉണ്ടോ ഇല്ല...മടുത്തിലെ മോളെ നിനക്ക്” അവളുടെ കാര്‍കൂന്തല്‍ ഒന്ന് തഴുകി മുഖം ഉയര്‍ത്തി പിടിച്ചുകൊണ്ടു റോസി ചോദിച്ചു...വല്ലാണ്ട് തടിച്ച ഒരു കുട്ടിയാണ് റോസി..തീറ്റപ്പാറു എന്നാണു എല്ലാവരും വിളിക്കുന്നതെങ്കിലും പാരമ്പര്യം മാത്രമാണ് അവളുടെ തടിയുടെ കാരണം..റോസി അഞ്ജലിയുടെ ഉറ്റ ചങ്ങാതി ആണ്.. അഞ്ജലി കിരണ്‍ സൂരജ് റോസി സൂരജിന്‍റെ ലൈന്‍ സുഷമ്മ പിന്നെ ഹരിയും ..ഇതാണ് ഗ്യാഗ് പക്ഷെ ഹരി എല്ലാ ഗ്യാങ്ങിലും ഉണ്ടാകും അവനങ്ങനെ ഇന്ന ഒരു ഗ്യാങ്ങ് എന്നൊന്നുമില്ല... “സ്നേഹം എങ്ങനെ ആണ് മടുക്കുക റോസി...ഹരിയെ ഞാന്‍ ഇന്നും ഇന്നലയോ സ്നേഹിച്ചു തുടങ്ങിയതല്ല ...മുന്ജെന്മ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍..നീ കണ്ടോ അവന്‍ ഒരിക്കല്‍ എന്റെതാകും..എന്‍റെ മാത്രം..അവനു എന്നെ മാത്രം സ്നേഹിക്കാനെ ആകു റോസി..പിന്നെ ഈ കാത്തിരുന്നു കിട്ടുന്ന സ്നേഹത്തിനു ഒരു സുഖം ഉണ്ടെണ്ടോ” “എന്നാലും നിന്നെ സമ്മതിച്ചു കുട്ടി.നിന്‍റെ പുറകെ എത്ര ചെക്കന്മാര്‍ നടക്കുന്നുണ്ട്..ഹരിക്കാനെങ്കില്‍ ഈ ലോകത്ത് അവന്‍റെ കുടുംബത്തോട് അല്ലാതെ വേറെ ഒന്നിനോടും സ്നേഹവുമില്ല..” “ദെ മതി..ന്‍റെ ഹരിയെ പറഞ്ഞത്..നല്ല കുട്ടികള്‍ കുടുംബത്തിനു വേണ്ടി ജീവിക്കുന്നവര ..നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ ഒരിക്കല്‍ ഞാന്‍ കണ്ട സ്വപനം...അതില്‍ ഹരിയ്ക്കും എനിക്കും ഒരു കുഞ്ഞും ഉണ്ട്..ഞങ്ങളങ്ങനെ
💬 Comments
View all comments