Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3 [Achu Raj]
അച്ഛാ”: അച്ഛന്റെ സമ്മതവും കിട്ടി അഞ്ജലി പുലരിക്കായി കാത്തിരുന്നു... നേരം പുലര്‍ന്നു...അന്ന് രാവിലെ ഹരിക്ക് കണി കാണാന്‍ ആ വാക മര ചുവട്ടില്‍ അഞ്ജലി വന്നു നിന്നില്ല...ആരും തന്നെയും അഞ്ജലിയെ അന്വേഷിച്ചില്ല...ക്ലാസില്‍ കയറുന്ന സമയം കിരണും സൂരജും മാത്രം ഒഴിഞ്ഞു നില്‍ക്കുന്ന ആ വാക മരച്ചുവട്ടിലേക്ക് നോക്കി.., അല്‍പ്പം കഴിഞ്ഞപ്പോള്‍ ആ കോളേജും മുഴുവനും ആ വാര്‍ത്ത അറിഞ്ഞു....അഞ്ജലി പോകുന്നു...ഇനി ഇവിടെ തുടരുന്നില്ല...കേട്ടവര്‍ കേട്ടവര്‍ വാ പൊത്തി..ചിലര്‍ കരഞ്ഞു...ചിലരുടെ മുഖം മ്ലാനമായി...മറ്റു ചിലര്‍ സന്തോഷിച്ചു... അഞ്ജലിയെ കൂട്ടാന്‍ കാര്‍ വന്നത് കോളേജില്‍ ആയിരുന്നു...കോളേജ് സൈഡിലായി ഉള്ള ഹോസ്റ്റെലില്‍ നിന്നും അഞ്ജലി ഒരു വെളുത്ത ചുരിദാര്‍ ധരിച്ചു കൊണ്ട് ഇറങ്ങി വന്നു,,,മുടികള്‍ അലസമായിരുന്നു...മുഖം മൂഖമായിരുന്നു...റോസും സുഷമയും അവളുടെ ബാഗുകളുമായി അവളുടെ കൂടെ ഇറങ്ങി... ഒരുപാട് പേര് അവളെ നോക്കി നിന്നു....ചിലര്‍ അവളുടെ തീരുമാനത്തെ അനുകൂലിച്ചു..ഒരാണിനെ കിട്ടാത്തതിന്റെ പേരില്‍ ജീവിതം നശിപ്പിക്കുന്ന അവളെ മറ്റു ചിലര്‍ പുച്ചത്തോടെ നോക്കി...കാശിന്‍റെ ഹുങ്കെന്നു ചിലര്‍ അടക്കം പറഞ്ഞു.. ആ കോളേജിന്റെ രാജകുമാരി പടി ഇറങ്ങി പോകുകയാണ്...അവളുടെ കാലുകള്‍ ആ വാക മര ചുവട്ടിലേക്ക് പതിയെ നടന്നു...എന്നും അവളുടെ സങ്കടവും സന്തോഷവു പ്രണയവും സ്നേഹവും മോഹവും സ്വപനങ്ങളും എല്ലാം കേട്ടതും കണ്ടതും ആ വാകമരങ്ങള്‍ ആയിരുന്നു... അവളുടെ വിയോഗത്തില്‍ സങ്കടം പറഞ്ഞുകൊണ്ട് ഒരു പൂ പോലും പൊഴിക്കാതെ ആ വാകമരം പോലും സങ്കടത്തോടെ തല താഴ്ത്തി നിന്നു...അഞ്ജലി ആ വാക മരച്ചുവട്ടിലെ ബെഞ്ചില്‍ ഒരു നിമിഷം ഇരുന്നു..പലരും അവളെ നോക്കി നടന്നകന്നു...അവളുടെ ബാഗുകള്‍ കാര്‍ ഡ്രൈവര്‍ വന്നു വാങ്ങി കൊണ്ട് പോയി... അഞ്ജലി ആ
💬 Comments
View all comments