0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 641

വാകമാരത്തെ നോക്കി..ശേഷം റോസിനെയും സുഷമയും നോക്കി....അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു...അപ്പോളേക്കും എവിടെ നിന്നോ ഓടി കിതച്ചു കൊണ്ട് ശില്‍പ്പ വന്നു...അവള്‍ അവിടെ വന്നു നിന്നു കിതച്ചു...സുഷമയും റോസും അവളെ കോപത്തോടെ നോക്കി..അഞ്ജലി അവളെ കണ്ടു കണ്ണ് നീരാല്‍ പുഞ്ചിരിച്ചു... “പോകുന്നതിനു മുന്നേ കാണാന്‍ പറ്റുമെന്ന് വിചാരിച്ചില്ല..കണ്ടുവല്ലോ സന്തോഷം...” ശില്‍പ്പ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു...റോസ് പല്ല് കടിച്ചു...കുറച്ചാളുകള്‍ അവളെ ശ്രദ്ധിച്ചു കൊണ്ട് അവിടങ്ങളിലായി തടിച്ചു കൂടി...അഞ്ജലി തുടര്‍ന്നു “അവനെ...അവനെ നല്ല്പ്പോലെ നോക്കണം..പാവ...ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട് അവന്‍റെ ജീവിതത്തില്‍...അതിനൊക്കെ അവന്‍റെ കൂടെ നില്‍ക്കണം...വഴക്കൊന്നും ഉണ്ടാക്കരുത്..പിന്നെ...പിന്നെ ചൂട് ചായെ കൊടുക്കാവു നല്ല മധുരം ഇട്ടിട്ടു...കാപ്പി ഇഷ്ട്ടവില്ല...മോര് കറിയും മീന്‍ വറുത്തതും ആണ് ഇഷ്ട്ട ഭക്ഷണം..പാല്‍ കണ്ണിനു നേരെ കണ്ടുടാ...നീല ജീനും കറുത്ത വരയുള്ള ഷര്‍ട്ട് നല്ല ചേര്‍ച്ചയാണ് അവനു....പണി വരുമ്പോള്‍ നീല കൂര്‍ക്കള്‍ തിളപ്പിച്ച വെള്ളം ആണ് കുടിക്ക ...പിന്നെ ..പിന്നെ അങ്ങനെ കുറെ ഉണ്ട്...എല്ലാം മനസിലാക്കി വേണം ജീവിക്കാന്‍....അവനെ ...അവനെ കരയിക്കരുത്” അവളുടെ കവിളില്‍ തലോടി കൊണ്ട് നെഞ്ചം തകര്‍ന്നു കരയാതെ കരഞ്ഞു കൊണ്ട് അഞ്ജലി പറഞു...സുഷമയും റോസും കരഞ്ഞു..പ്രകൃതിയും വാകമരങ്ങളും കരഞ്ഞു...ശില്‍പ്പ നിറ കണ്ണുകളോടെ അഞ്ജലിയെ നോക്കി... അഞ്ജലി തന്‍റെ കൈല്‍ അണിഞ്ഞിരുന്ന രണ്ടു സ്വര്‍ണ വളകള്‍ അവള്‍ക്കു നേരെ നീട്ടി അവളതു വാങ്ങാതെ നിന്നപ്പോള്‍ അവളുടെ കൈല്‍ വച്ചു കൊടുത്ത് ... “എന്‍റെ വിവാഹ സമ്മാനമാണ്...ഹരിയോട് പറയണം...ഒരുപാട് സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കണം...എന്‍റെ ഇഷ്ട്ടങ്ങളെ ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശനം ആയി കാണരുത്..അവന്‍ ഒരിക്കലും എന്നെ അങ്ങനെ കണ്ടിട്ടില്ല..സത്യം...ഞാന്‍ ആണ് എന്നും

💬 Comments

View all comments