Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3 [Achu Raj]
പുറകെ നടന്നു ശല്യം ചെയ്തത്...ഇനി അതും ഉണ്ടാകില്ല....അവനെ...അവനെ പോന്നു പോലെ നോക്കിയേക്കണേ” അഞ്ജലി വിതുമ്പി കരഞ്ഞു...ആകാശം കറുത്തിരുണ്ട് മൂഖമായി...ചുറ്റും നിന്നവര്‍ക്കെലാം സങ്കടം വന്നു... “പോകുവാ..കാണാട്ടോ” അഞ്ജലി അങ്ങനെ പറഞ്ഞു തിരിഞ്ഞു..വാകമരം ആടിയുലഞ്ഞു..എനിട്ടും ഒരു പൂ പോലും പൊഴിയാതെ നിന്നു...റോസും സുഷമയും തേങ്ങി കരഞ്ഞു...ശില്‍പ്പ വിതുമ്പി കൊണ്ട് തിരിഞ്ഞു നിന്ന അഞ്ജലിയെ പിടിച്ചു... “ചേച്ചി...ചേച്ചി പോയേക്കല്ലേ ഒരു നിമിഷം..ഇപ്പൊ...ഇപ്പൊ വരാം..പോയേക്കല്ലേ” അത് പറഞ്ഞുകൊണ്ട് ശില്‍പ്പ അവിടെ നിന്നും ഓടി....അഞ്ജലി ഒന്നും മനസിലാകാതെ റോസിനെ നോക്കി...അവര്‍ ഇരുവരും അവളെയും...അഞ്ജലി ആ വാക മരത്തില്‍ പതിയെ തൊട്ടു... “പോയേക്കുവാ ഞാന്‍...ഇനി കാണില്ലാരിക്കും...ഇനി ആരേ നീ കണ്ണടച്ചു കാണിക്കും ആര്‍ക്കു വേണ്ടി നീ നിന്‍റെ പൂക്കള്‍ പൊഴിക്കും...എന്നെ ഓര്‍ക്കുവോ നീ...ഓര്‍ക്കരുത്...മറക്കണം എല്ലാം...ഇനി എന്നെ പോലെ ഒരു നിര്‍ഭാഗ്യവതിയായ അഞ്ജലി നിന്‍റെ തണലില്‍ ആര്‍ക്കു വേണ്ടിയും കാത്തിരിക്കാന്‍ ഇടവരാതിരിക്കട്ടെ” ഒരു സുഹൃത്തിനോടെന്ന പോലെ അഞ്ജലി ആ വാകമരത്തില്‍ കൈ ചേര്‍ത്തു വച്ചുകൊണ്ട് പറഞ്ഞു..അപ്പോളേക്കും അവിടമാകെ ഒരുപാട് പേര് വന്നു നിറഞ്ഞിരുന്നു..എല്ലാവരും അഞ്ജലിയെ സങ്കടത്തോടെ നോക്കി..അപ്പോളേക്കും ശില്‍പ്പ ഹരിയും കൈയില്‍ പിടിച്ചു കൊണ്ട് വന്നു...അവിടെ പലര്‍ക്കും ഹരിയോട് ആദ്യമായി വല്ലാത്ത ദേഷ്യം തോന്നി... അഞ്ജലി ഹരിയെ കണ്ടപ്പോള്‍ കണ്ണുകള്‍ തുടച്ചു കൊണ്ട് ചിരിച്ചു...ഹരി അവളെ തന്നെ നോക്കി നിന്നു... “ഹരി...ഹരിയെ കാണണം എന്നു കരുതിത..പിന്നെ ഇപ്പൊ നീ ലൈബ്രറിയില്‍ ബുക്ക് റഫര്‍ ചെയ്യുന്ന സമയം അല്ലെ അതാ പിന്നെ ഞാന്‍ വരാഞ്ഞേ....ഞാന്‍ പോകുവട്ടോ..ഇനി എന്‍റെ ശല്യം ഉണ്ടാകില്ലട്ടോ നിനക്ക്...പിന്നെ ഈ വാക മരച്ചുവട്ടില്‍ എന്നും ഇങ്ങനെ വന്നു നിന്നു നീ പറയുന്നപ്പോലെ നിന്‍റെ ഒരു നല്ല
💬 Comments
View all comments