Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3 [Achu Raj]
ദിവസം അലംബാക്കാനും ഞാന്‍ ഉണ്ടാകിലട്ടോ...രണ്ടു പേരും ഒരുപാട് സന്തോഷത്തോടെ ജീവിക്കണം ഒരു പാട് കാലം ...ഞാന്‍ എന്നും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കും” അഞ്ജലിയുടെ കണ്ണുകള്‍ വേണ്ട എന്ന് വച്ചിട്ടും അവളുടെ സമ്മതത്തിനു കാത്തു നില്‍ക്കാതെ നിറഞ്ഞു... “പൊക്കോട്ടെ” അഞ്ജലി വീണ്ടും നടക്കാന്‍ ഭാവിച്ചു... “ചേച്ചി...ചേച്ചി എങ്ങോട്ട ഈ പോകുന്നെ..പറ ...ഈ ഹരിയേട്ടനെ വിട്ടു ചേച്ചിക്ക് പോകാന്‍ കഴിയോ ...” അഞ്ജലി തിരിഞ്ഞു നിന്നുകൊണ്ട് ഹരിയെയും ശില്‍പ്പയെയും മാറി മാറി നോക്കി... എല്ലാവരും ശില്‍പ്പയെ നോക്കി.. “പറ ചേച്ചി ..പോകാന്‍ കഴിയോ...ഹരിയെട്ടന്റെ കുഞ്ഞു കുഞ്ഞു ഇഷ്ട്ടങ്ങള്‍ എല്ലാം അറിയുന്ന ഹരിയെട്ടനെ ഇത്രയധികം മനസിലാക്കിയ സ്നേഹിക്കുന്ന ചേച്ചിക്ക് ഹരിയേട്ടനെ വിട്ടു പോകാന്‍ കഴിയോ...ഹരിയേട്ടന്‍ ഇല്ലാതെ ഒരു നിമിഷം എങ്കിലും ജീവിക്കാന്‍ കഴിയോ നിങ്ങള്ക്ക്...പറ കഴിയോ..എനിട്ട് എനിക്ക് ഇഷ്ട്ടങ്ങളും എല്ലാം പറഞ്ഞു തന്നു പോകാ അല്ലെ...ത്യാഗം..അല്ലെ...ഇത്രേ ഉള്ളോ നിങ്ങളുടെ സ്നേഹം...ഇതിനാണോ നിങ്ങള്‍ ഇത്രേം കാത്തിരുന്നത് ..പറ” അഞ്ജലിയെ പിടിച്ചു കുലുക്കി കൊണ്ട് ശില്‍പ്പ ചോദിച്ചപ്പോള്‍ ഭാവഭേധങ്ങള്‍ ഇല്ലാതെ ഹരിയെ മാത്രം നോക്കി ഒരു ശിലപ്പോലെ അഞ്ജലി നിന്നു... “അതിനു അവനു നിന്നെ അല്ലെ വേണ്ടത് അല്ലാതെ ഞങ്ങളുടെ അഞ്ജലിയെ അല്ലാലോ” റോസ് വീണ്ടും കലിപ്പില്‍ തന്നെ ആണ്.. “എന്ന് നിങ്ങളോടാരാ പറഞ്ഞെ...” ശില്‍പ്പയും അതെ ടോണില്‍ തന്നെ തിരിച്ചടിച്ചു.... “ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതല്ലാതെ നിങ്ങള്‍ ചോദിച്ചോ ഹരിയെട്ടനോട്..പോട്ടെ അഞ്ജലി ചേച്ചി എന്താ ചോദിക്കഞ്ഞേ...ആരേലും വന്നു എന്ന് കേള്‍ക്കുമ്പോഴേക്കും ഉടനെ അങ്ങ് പോകുന്ന ആളാണോ ചേച്ചി സ്നേഹിച്ച ഈ ഹരി...” അഞ്ജലിയോടത് ചോദിക്കുമ്പോള്‍ ഹരി അവളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു... “അപ്പൊ
💬 Comments
View all comments