Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3 [Achu Raj]
പിന്നെ നീയും ഇവനും തമ്മില്‍ ഉള്ള ബന്ധം എന്താ” സുഷമയുടെതായിരുന്ന ആ ചോദ്യം.. “ഒരു പെണ്ണും ആണും തമ്മില്‍ ഒരുമിച്ചു നടന്നാല്‍ അതുടനെ പ്രേമമാണോ ?” ശില്‍പ്പ തിരിച്ചു ചോദിച്ചു..സുഷമയും റോസും തല കുനിച്ചു..അഞ്ജലി അപ്പോള്‍ മുന്നോട്ടു വന്നുകൊണ്ട് ഹരിയെ ഒന്ന് നോക്കി ശില്‍പ്പയുടെ കൈ പിടിച്ചു എന്നിട്ട് അവളുടെ കണ്ണുകളില്‍ നോക്കി...ഒരു നിമിഷം അഞ്ജലിക്ക് ശബ്ദം പുറത്തു വന്നില്ല...അവള്‍ തൊണ്ട ശേരിയാക്കുനത് പോലെ കാണിച്ചു.. “ശില്പ..പറ...നീ നീ ഹരിയുടെ” അഞ്ജലിയുടെ ശബ്ദം അത്രയും തന്നെ പുറത്തു വന്നത് എങ്ങനെ ആണെന്ന് അവള്‍ക്കു പോലും അറിയില്ലായിരുന്നു..ഹരിയെ കാണാതെ ഹരിയെ വിട്ടുള്ള ഒരു നിമിഷം പോലും അവള്‍ക്കു ചിന്തിക്കാന്‍ കഴിയാത്തതാണ് ... “എന്‍റെ അഞ്ജലി ചേച്ചി ഹരിയേട്ടന്‍ എന്‍റെ ആങ്ങളയാണ്...എന്‍റെ അപ്പചിടെ മോനാണ്...ഞങ്ങള്‍ തമ്മില്‍ ഒരു വയസു വ്യത്യാസമാണ്...ഞങ്ങള്‍ കുഞ്ഞിലെ മുതലേ ഇങ്ങനെ ആണ്...ഇവിടെ ഇപ്പൊ വരാന്‍ തന്നെ കാരണം ഹരിയെട്ടയിയാ.” ശില്‍പ്പയുടെ വാക്കുകളെ വിശ്വസിക്കാന്‍ കഴിയാതെ അഞ്ജലി ഹരിയെ നോക്കി...ഹരി അപ്പോളും ഭാവഭേധങ്ങള്‍ ഇല്ലാതെ നിന്നു...ശില്‍പ്പ തുടര്‍ന്നു. “ചേച്ചി ചെചിക്കൊരു കാര്യം അറിയോ...ഈ ലോകാത്തു ഹരിയേട്ടന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ചേച്ചിയെ ആണ്...അത് ചെചിക്കിത്രയും കാലം ആയിട്ടും മനസിലായില്ലേ...ചേച്ചിയോളം ഇങ്ങേര്‍ ആരേം സ്നേഹിച്ചിട്ടില്ല...ഞങ്ങളുടെ കുടുംബം മുഴുവന്‍ ചേച്ചിയെ എന്നോ ഹരിയെട്ടയിടെ ഭാര്യയായി കണ്ടു കഴിഞ്ഞു എന്നറിയോ...ആ ഹരിയെട്ടനെ വിട്ടാണോ ചേച്ചി പോകാന്‍ പോകുന്നെ” ഒരു നിമിഷം കേട്ടതൊന്നും വിശ്വസിക്കാന്‍ കഴിയാതെ അവിടെ ഉള്ള ആളുകള്‍ മുഴുവന്‍ നിന്നു പരസ്പരം മുഖത്തോട് മുഖം നോക്കി...ഹരി അപ്പോളും നിര്‍വികാരനായിരുന്നു...അഞ്ജലി കണ്ണുകളില്‍ നിറച്ചു വച്ച മുഴുവന്‍ കണ്ണ് നീര്‍ തുള്ളികളും ഇറ്റ്
💬 Comments
View all comments