0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 645

വീഴാതെ പിടിച്ചു വച്ചു... അവളുടെ കഴുത്തിലെ ഞാടി ഞരമ്പുകള്‍ ഓരോനായി വലിഞ്ഞു മുറുകി...ഇടക്കെപ്പോഴോ ശ്വാസം നിലച്ചപ്പോലെ തോന്നി അവള്‍ക്കു...അവള്‍ ഹരിയുടെ നേരെ നീങ്ങി നിന്നു... “:ഹരി” അഞ്ജലിയുടെ ശബ്ദം അവിടമാകെ പുളകം കൊള്ളിച്ചപ്പോലെ..അത്രക്കണ്ട് മൌനം അത്രയും പേര്‍ നിന്നിടങ്ങളില്‍ ഉണ്ടായിരുന്നു....ആ വാകമരം പോലും ചില്ലകള്‍ അനക്കാതെ അവരെ ശ്രവിച്ചു...ഒരു കാറ്റ് പോലും അവരെ ശല്യപ്പെടുത്താന്‍ വന്നതേ ഇല്ല... “പറ ഹരി...ശില്‍പ്പ പറഞ്ഞതെല്ലാം സത്യമാണോ” അഞ്ജലിയുടെ സ്വരം പലപ്പോളായി ഇടറി പോയി..തൊണ്ടയിലെ ഉമിനീര്‍ വറ്റി ഒരിറ്റു ജലത്തിനായി അവള്‍ നാവു തുടച്ചു... “നീ പോകാന്‍ ഇറങ്ങിയതല്ലേ...പോകുന്നില്ലേ..ധാ കാര്‍ അവിടെ നിന്നെ കാത്തു നില്‍ക്കുന്നു” ഹരി അപ്പോളും ഭാവം വെടിയാതെ പറഞ്ഞതാതാണ്.. “എടാ ഹരി മതി നിന്‍റെ കോപ്പിലെ നാടകം..കുറ കാലമായി ഞങ്ങളും സഹിക്കുന്നു..നീ അവള് ചോദിച്ചതിനു ഉത്തരം പറയെടാ” റോസിന് ക്ഷേമ തീരെ ഇല്ല....അവള്‍ അവന്‍റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ടാണ് പറഞ്ഞത്.. “പറ ഹരി....ഒരിക്കല്‍..ഒരിക്കല്‍ എങ്കിലും പറ ഹരി...എന്നെ ..എന്നെ ഇഷ്ട്ട്മാണെന്ന്..ശില്‍പ്പ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല..നീ പറ...അതാണ്‌ എനിക്ക് കേള്‍ക്കേണ്ടത്...” അഞ്ജലി ഹരിയുടെ കണ്ണുകളില്‍ നോക്കികൊണ്ട്‌ ചോദിച്ചു... “നിന്നോളം ഞാന്‍ ആരെയു സ്നേഹിച്ചിട്ടില്ല” ഹരിയുടെ വാക്കുകള്‍ അത്രയും സ്നേഹം നിറഞ്ഞതായിരുന്നെങ്കിലും വളരെ പതിയെ ആയിരുന്നു ...പക്ഷെ ആ മൗന സഭയില്‍ അത് അലമുറയായിരുന്നു.... പൊടുന്നനെ അഞ്ജലി ഹരിയുടെ കരണത്ത് ആഞ്ഞടിച്ചു...എല്ലാവരും സ്ത്ഭാതരായി...റോസും സുഷമയും പേടിയോടെ നോക്കി അഞ്ജലിയെ..ശില്‍പ്പ ചിരിച്ചു ...ഹരിയും ചെറുതായി പുഞ്ചിരിച്ചു ...പിന്നെ കണ്ട കാര്യം അവിടെ പലരിലും ഉണ്ടാക്കിയ വികാരങ്ങള്‍ പലതായിരുന്നു..അഭിരുചിക്കനുസരിച്ച് വികാരങ്ങള്‍ എങ്ങനെ വേണെങ്കിലും മെനഞ്ഞെടുക്കാന്‍ പറ്റിയ കാഴ്ച... അഞ്ജലി ഹരിയുടെ മുഖം മുഴുവന്‍

💬 Comments

View all comments