Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3 [Achu Raj]
ഉമ്മകള്‍ കൊണ്ട് മൂടി..അവന്‍റെ മുഖം കൈകളില്‍ കോരി എടുത്തു അഞ്ജലി അവളുടെ കണ്ണിലും കവിളിലും ചുണ്ടിലും കഴുത്തിലും ഉമ്മകള്‍ വച്ചു....അവനെ കെട്ടിപ്പിടിച്ചു..അവന്‍റെ നെഞ്ചില്‍ ശക്തിയായി ഇടിച്ചു... അവളുടെ സ്നേഹങ്ങള്‍ എല്ലാം തന്നെ ഏറ്റു വാങ്ങി ഹരി ചിരിച്ചു കൊണ്ട് നിന്നു.. “ഇത്രയും കാലം...ഇത്രയും കാലം എന്നോട് പറയാതെ...നീ...നീ. എന്നെ...എന്തിനാ ഹരി..” അഞ്ജലി ഹരിയുടെ നെഞ്ചില്‍ ഇടിച്ചു കൊണ്ട് ചോദിച്ചു...ഹരി അവളെ പതിയെ പുണര്‍ന്നു പിടിച്ചു...അത്രയും നേരം ഇല്ലാതിരുന്ന കാറ്റ് ഒന്ന് ആഞ്ഞു വീശി ...വാകമരത്തിന്റെ ചില്ലകള്‍ ഉലഞ്ഞു...പൂക്കള്‍ പൊഴിഞ്ഞു..അവരുടെ മുകളില്‍ ഒരു വര്‍ഷവൃഷ്ട്ടി പോലെ പൂക്കള്‍ വീണു..എല്ലാവരും മുകളില്‍ നോക്കിയാ സമയം ശില്‍പ്പ മാത്രം നോക്കി നില്‍ക്കെ ഹരി അഞ്ജലിയുടെ അധരങ്ങളില്‍ അവന്‍റെ ചുണ്ടുകള്‍ ചേര്‍ത്തു...നേരിയ നിമിഷത്തിന്‍റെ ദൈര്‍ഘ്യം,,, ശില്‍പ്പ കൈകള്‍ കൊണ്ട് മുഖം പൊത്തി വിരലുകള്‍ക്കിടയിലൂടെ നോക്കി..ഹരിയുടെ ചുണ്ടുകള്‍ തന്‍റെ അധരത്തില്‍ അമര്‍ന്ന നിമിഷം അഞ്ജലിയുടെ കണ്ണുകള്‍ വിടര്‍ന്നു...അവളുടെ ഉടലാകെ വിറച്ചു...ആദ്യമായി അവന്‍റെ സ്നേഹം ഒരു നിമിഷത്തേക്ക് അവള്‍ നുകര്‍ന്ന് നുണഞ്ഞു... പാതിയടഞ്ഞ മിഴികള്‍ തുറക്കും മുന്നേ ഹരി അവളില്‍ നിന്നും വേര്‍പ്പെട്ടിരുന്നു...അഞ്ജലി ചെറുതായൊന്നു കിതച്ചപ്പോലെ..അപ്പോളേക്കും മുകളില്‍ നിന്നും അവരെ മുഴുവനായും നനച്ചു കൊണ്ടെന്നപ്പോലെ ഫോം വന്നു അവരുടെ മേലാകെ പതിച്ചു..വര്‍ണക്കടലാസുകളും വിവിധ നിറത്തില്‍ ഉള്ള ഗില്‍റ്റ് അങ്ങനെ എല്ലാം അവരുടെ മുകളില്‍ വര്‍ഷിച്ചു... ഹരി തിരിഞ്ഞു നോക്കി..സൂരജും കിരണും അവരുടെ അടുത്തായി എല്ലാം കണ്ടു കൊണ്ട് ഇതെല്ലം അവരുടെ മുകളിലേക് വാരി വിതറുകയാണ്...അവരിരുവരും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരുക്കുകയാണ്... “എന്നാലും എന്‍റെ ഹരി ഇത് ഇവളോട് പറയാന്‍ ഇത്ര സമയം എടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു...”
💬 Comments
View all comments