0%

Chapter Title : അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Author : Achuraj Read All Parts 639

ആണല്ലേ പ്രശനം” “ഹേ അങ്ങനെ പ്രശനം ഒന്നുല്ലച്ച ...ഞാന്‍...ഹരി...അവന്‍ അവനിഷ്ട്ടമുള്ളവരെ അല്ലെ പ്രണയിക്കുക ...അതിനിപ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും....ശില്‍പ്പ നല്ല കുട്ടി ആണ്...അവള്‍ അവനെ പോന്നു പോലെ നോക്കുന്നുണ്ട്..” അഞ്ജലി സങ്കടം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. “മോളെ” ‘ഇല്ലച്ച അച്ഛന്‍ പേടിക്കുന്ന പോലെ ഒന്നും ഞാന്‍ ചെയ്യുല...ഒരു ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റി വച്ചു വേറെ ഒന്നും ആഗ്രഹിക്കാതെ മോഹിക്കാതെ ജീവിതത്തില്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ എനിക്ക് വേണ്ടി ജീവിച്ച എന്‍റെ അച്ഛനെ മറന്നു ഞാന്‍ എന്തെങ്കിലും ചെയ്യോ” “മോളെ ജീവിതത്തില്‍ ഇങ്ങനെ പല പ്രതി സന്ധി ഘട്ടങ്ങളും വരും...അവിടെ പകച്ചു നില്‍കാതെ അതിനെ തരണം ചെയ്തു വരുന്നവരെ ജീവിതത്തില്‍ വിജയിചിട്ടുള്ളു എന്നും....” “എന്‍റെ അച്ഛനെ പോലെ അല്ലെ...ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ സമ്മതിക്കോ” “ഉം പറ മോളെ” “ഞാന്‍ നാളെ തിരികെ വന്നോട്ടെ വീട്ടിലേക്കു...വയ്യ ഇവിടെ...അവിടകുമ്പോള്‍ അച്ഛന്‍ ഉണ്ടല്ലോ...ഇനി ഇപ്പൊ എന്നായാലും സ്റ്റെഡി ലീവ് തുടങ്ങും...എക്സാം ഞാന്‍ വന്നു എഴുതികൊളാം ...അടുത്ത ഫൈനല്‍ ഇയര്‍ മറ്റെവിടെ എങ്കിലും” “നീ സീരിയസ് ആയിട്ടാണോ മോളെ” “അതെ അച്ഛാ..ഇനി ഇവിടെ വയ്യ....ഞാന്‍ ...ഞാന്‍ കരഞ്ഞു പോകും” ഫോണിലൂടെ അഞ്ജലിയുടെ കരച്ചില്‍ കേട്ടു ദേവനാരായണന്‍റെ മനസു പിടച്ചു.. “മോളെ...മോള് കരയാതെ...അതച്ചനു താങ്ങാന്‍ കഴിയുല...” അഞ്ജലി കരച്ചില്‍ നിര്‍ത്തി ഒന്ന് ചുമച്ചു ശേഷം ഫോണ്‍ വീണ്ടും ചെവിയോടു ചേര്‍ത്തു വച്ചു... “മോളെ” “ഹാ പറയച്ച...ഞാന്‍ ഓക്കേ ആണ്..” “എന്‍റെ മോള്‍ക്ക്‌ ഇഷ്ട്ടമില്ലാതെ ഇനി അവിടെ തുടരണ്ട..നാളെ തന്നെ ഇങ്ങു പോരെ ..അച്ഛന്‍ കാറയക്കം” “ഉം ശെരി

💬 Comments

View all comments